ഇസ്ലാമാബാദ് : കശ്മീര്‍ വിഷയത്തില്‍ നവമാധ്യമങ്ങളില്‍ അടക്കം ഇന്ത്യക്കെതിരെ കടന്നാക്രമണം നടത്തുകയാണ് പാകിസ്ഥാന്‍. രാജ്യാന്തര തലത്തില്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിട്ടാണ് പ്രകോപനപരമായ പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാംപയിനുകളും പാക് നേതാക്കള്‍ നടത്തിവരികയാണ്.
ഇതിനിടെ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടാനായി മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പാകിസ്ഥാന് വന്‍ നാണക്കേടായി. ഇന്ത്യയിലെ മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രമിട്ട് നാണക്കേട് ഇരന്നുവാങ്ങിയത്.
പോണ്‍സ്റ്റാറിന്റെ ചിത്രമാണ് കശ്മീരി യുവതിയുടേതെന്ന പേരില്‍ ബാസിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പോണ്‍ നടന്‍ ജോണി സിന്‍സ് അഭിനയിച്ച ഒരു ചിത്രത്തിന്റെ സ്റ്റില്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. കശ്മീര്‍ പ്രതിഷേധക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ബാസിത് പോണ്‍ സിനിമയിലെ രംഗം റീട്വീറ്റ് ചെയ്തത്. അബദ്ധം മനസിലായതോടെ ബാസിത് പോസ്റ്റ് നീക്കം ചെയ്തു.
ഇതിനിടെ ബാസിതിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാധ്യമങ്ങളും സോഷ്യല്‍മീഡിയും ട്വീറ്റ് ആഘോഷമാക്കുകയാണ്. ബാസിതിന്റെ പോസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രവാഹമാണ്. നിയന്ത്രണരേഖക്ക് അപ്പുറമുള്ള കശ്മീരികള്‍ പെല്ലറ്റ് ഗണ്‍ ആക്രമണം നേരിടുന്നുവെന്ന് ആരോപിച്ചാണ് പാക്കിസ്ഥാനികള്‍ ട്വീറ്റ് ക്യാംപയിന്‍ നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates