World

കാറും ഒട്ടകവും തമ്മില്‍ കൂട്ടിയിടിച്ച് അപകടം, യാത്രക്കാരി മരിച്ചു

പശ്ചിമ സൗദിയിലെ തായിഫിലേയ്ക്കുള്ള നഖല്‍ റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിലാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: കാറും ഒട്ടകവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് സൗദി അറേബ്യയിലെ യാത്രക്കാരിയായ സ്ത്രീ മരിച്ചു. പശ്ചിമ സൗദിയിലെ തായിഫിലേയ്ക്കുള്ള നഖല്‍ റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിലാണ് അപകടം. 

നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വഴിയില്‍ അലഞ്ഞു തിരിയുന്ന ഒട്ടകങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് സൗദി ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. റോഡുകള്‍ക്ക് സമീപത്തേക്ക് ഒട്ടകങ്ങളെ വിടുന്ന ഉടമകള്‍ക്ക് മേല്‍ വലിയ തുക പിഴയായും സൗദി ഭരണകൂടം ഏര്‍പ്പെടുത്തുകയുണ്ടായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT