World

കിമ്മിന്റെ പിതൃസഹോദരി ജീവനോടെയുണ്ട്, ആറ് വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിം ക്യോങ് വീണ്ടും പൊതുവേദിയില്‍

2013 ഡിസംബറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് കിം ക്യോങ്ങിന്റെ ഭര്‍ത്താവ് ജങ് സോങ്ങിനെ കിം വധശിക്ഷയ്ക്കു വിധിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ക്കു ശക്തി പ്രാപിച്ചത്

സമകാലിക മലയാളം ഡെസ്ക്

പ്യോംഗ്യാംഗ്; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പിതൃസഹോദരി കിം ക്യോങ് ഹുയി വീണ്ടും പൊതുവേദിയില്‍. വധശിക്ഷയ്ക്കു വിധിച്ചെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ആറു വര്‍ഷത്തിന് ശേഷം ഇവര്‍ വീണ്ടും പൊതുവേദിയില്‍ എത്തിയത്. പ്യോംഗ്യാംഗിലെ തീയെറ്ററില്‍ നടന്ന ചാന്ദ്രപുതുവര്‍ഷാഘോഷ പരിപാടികളിലെ പ്രധാന അതിഥിയായാണ് 73കാരിയായ കിം ക്യോഗ് ഹുയിയെ ഉള്‍പ്പെടുത്തിയത്. കിമ്മിനും ഭാര്യ റിസോള്‍ ജുവിനുമൊപ്പം ഇരുന്ന് ചടങ്ങുകള്‍ വീക്ഷിക്കുന്ന ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു.

കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ ഒരേയൊരു സഹോദരിയാണിവര്‍. ഒരുകാലത്ത് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഡയറക്ടറായും ഫോര്‍-സ്റ്റാര്‍ ആര്‍മി ജനറലായും കിം ക്യോങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ കിം ജോങ് രണ്ടാമന് മസ്തിഷ്‌കാഘാതം ഉണ്ടായതിനു പിന്നാലെ കിം ജോങ് ഉന്നിനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതിലും  ഇവര്‍ക്കു നിര്‍ണായക പങ്കുണ്ടെന്നാണു കരുതുന്നത്.

ഹൃദയാഘാതത്താല്‍ പിതാവ് മരിച്ചപ്പോള്‍ 2011ല്‍ കിം ജോങ് ഉന്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ 2013 ഡിസംബറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് കിം ക്യോങ്ങിന്റെ ഭര്‍ത്താവ് ജങ് സോങ്ങിനെ കിം വധശിക്ഷയ്ക്കു വിധിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ക്കു ശക്തി പ്രാപിച്ചത്. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ അതുവരെ രാജ്യത്തു രണ്ടാം സ്ഥാനത്ത് ജങ് സോങ് ആയിരുന്നു.

2013ല്‍ കിം ജോങ് രണ്ടാമന്റെ രണ്ടാം ചരമവാര്‍ഷികാചരണ ചടങ്ങിലും കിം ക്യോങ്ങിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഇവരെക്കുറുച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാതായതോടെ കിം ക്യോങ് മരിച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. യുഎസിനെതിരെ ഉള്‍പ്പെടെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായി കുടുംബത്തിന്റെ പിന്തുണയും തനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കാനാണ് പുതിയ നീക്കമെന്നാണു നിരീക്ഷകര്‍ പറയുന്നത്.

ക്രൂരനായ ഏകാധിപതി എന്ന പേരില്‍ നിന്നു തല്‍ക്കാലത്തേക്കെങ്കിലും രക്ഷ നേടാനും കിം ജോങ് ഉന്‍ ശ്രമിക്കുന്നതായി അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കിം ക്യോങ് വീണ്ടും അധികാരശ്രേണിയിലെത്താന്‍ സാധ്യതയില്ല. എന്നാല്‍ കിമ്മിന്റെ പുതിയ സാമ്പത്തികകാര്യ രാഷ്ട്രീയ ഉപദേഷ്ടാവായി കിം ക്യോങ് ഉയര്‍ന്നുവരാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT