World

കുഞ്ഞുവയര്‍ ഓമനിച്ച് മേഗന്‍ പൊതുവേദിയില്‍; രാജകുടുംബത്തിന്റെ ഫാഷന്‍ നിയമങ്ങള്‍ക്ക് തെറ്റിച്ചെന്ന്‌ വിമര്‍ശനം 

വേദിയിലെത്തിയ മേ​ഗൻ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ തന്റെ കൈകൊണ്ട് കുഞ്ഞുവയര്‍ ഓമനിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടനില്‍ നടന്ന ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡില്‍ ഇക്കുറി ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹാരി രാജകുമാരന്റെ ഭാര്യ മെഗന്‍ മാര്‍ക്കിളിന്റെ കുഞ്ഞുവയറാണ്. ഇന്നലെ രാത്രി ലണ്ടന്‍ റോയല്‍ ആല്‍ബ്രട്ട് ഹാളില്‍ നടന്ന ഫാഷന്‍ അവാര്‍ഡില്‍ പ്രത്യേക അതിഥിയായാണ് മെഗന്‍ പങ്കെടുത്തത്. വേദിയിലെത്തിയ മേ​ഗൻ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ തന്റെ കൈകൊണ്ട് കുഞ്ഞുവയര്‍ ഓമനിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

വേദിയിലേയ്ക്ക് നടന്നുകയറിയപ്പോഴും സദസിനോടു സംസാരിക്കുമ്പോഴുമെല്ലാം മേ​ഗൻ വളരെ കരുതലോടെ വയർ പൊതിഞ്ഞു പിടിക്കുന്നത് ചിത്രങ്ങളിൽ കാണാം. അവാർഡ് ചടങ്ങിൽ മേ​ഗൻ അണിഞ്ഞ വസ്ത്രവും ഏറെ ശ്രദ്ധയാകർഷിച്ചു. കറുപ്പുനിറത്തിലുള്ള വണ്‍ഷോള്‍ഡര്‍ ഗൗണ്‍ അണിഞ്ഞാണ് മേ​ഗൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ബ്രിട്ടിഷ് വുമണ്‍ വെയര്‍ ഡിസൈനറായ ക്ലെയര്‍ വെയിറ്റ് കെല്ലറിന്റെ ഡിസൈനിലുള്ളതായിരുന്നു ​ഗൗൺ. 

വളരെ മിതമായ മേക്കപ്പാണ് മേ​ഗൻ അണിഞ്ഞിരുന്നത്. എന്നാൽ മേ​ഗന്റെ നെയിൽ പോളിഷിന്റെ നിറം വീണ്ടും വിവാദങ്ങളിൽ ഇടം നേടിയിരിക്കുകയാണ്. മേ​ഗൻ അണിഞ്ഞത് കടും നിറത്തിലുള്ള നെയിൽ പോളിഷ് ആണെന്നും ഇത് രാജകുടുംബത്തിന്റെ ഫാഷൺ നിയമങ്ങൾക്ക് എതിരാണെന്നുമാണ് കണ്ടെത്തൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന