World

കുട്ടികളിലെ കാഴ്ച്ച ശക്തിയെ സാരമായി ബാധിക്കുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ചൈന

ചൈനയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കുട്ടികളിലെ കാഴ്ച്ച ശക്തിയെ സാരമായി ബധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ചൈനയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കുട്ടികളിലെ കാഴ്ച്ച ശക്തിയെ സാരമായി ബധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അമിതമായ ഓണ്‍ലൈന്‍ ഗെയിം കുട്ടികളില്‍ വ്യാപകമായി ഹ്രസ്വദൃഷ്ടിയുടെ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനുള്ള പ്രധാന നിര്‍ദേശമെന്ന നിലയിലാണ് പ്രസിഡന്റ് ഷി ജിന്‍ പിങ് നിയന്ത്രണം കൊണ്ടുവന്നത്.

കാഴ്ചത്തകരാറുകള്‍ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണു ചൈനീസ് സര്‍ക്കാരിന്റെ പുതിയ നടപടി. നിലവിലുള്ള ഗെയിമുകളുടെ കണക്ക് എടുക്കുന്നതിനും പുതിയ ഗെയിം ഇറക്കുന്നതിനും കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇറക്കുമതി ചെയ്യുന്ന വീഡിയോ ഗെയിമുകള്‍ക്കു ചൈന ഫെബ്രുവരി മുതല്‍ അംഗീകാരം നല്‍കിയിരുന്നില്ല. രാജ്യത്തെ ഗെയിം കമ്പനികള്‍ക്ക് മെയ് മുതല്‍ പുതിയ ലൈസന്‍സുകള്‍ നല്‍കാതായതോടെ രാജ്യത്തെ വിഡിയോ ഗെയിം കമ്പനികളുടെ ഓഹരി നിലവാരം ഇടിഞ്ഞു.

ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിന് പ്രായപരിധികള്‍ നിശ്ചയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനപ്പുറം ഗെയിം കളിച്ചാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ്'; ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു: ഭാഗ്യലക്ഷ്മി

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ