World

കുട്ടികളുടെ ആയിരത്തോളം അശ്ലീല ചിത്രങ്ങളും വീഡിയോയും ; ഇന്ത്യന്‍ യുവാവിന് അമേരിക്കയില്‍ ജയില്‍ശിക്ഷ

കംപ്യൂട്ടറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ആയിരത്തോളം അശ്ലീല ചിത്രങ്ങളും 380 ഓളം വീഡിയോകളുമാണ് ഉണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ച കുറ്റത്തിന് ഇന്ത്യന്‍ പൗരനായ യുവാവിന് അമേരിക്കയില്‍ തടവുശിക്ഷ. അഭിജിത് ദാസ് എന്ന 28 കാരനാണ് യുഎസ് ഫെഡറല്‍ കോടതി നാലു വര്‍ഷവും നാലു മാസവും ജയില്‍ശിക്ഷ വിധിച്ചത്. കൂടാതെ 10 വര്‍ഷം നല്ല നടപ്പിനും വിധിച്ചിട്ടുണ്ട്. 

അഭിജിത്തിന്റെ കൈവശമുള്ള കംപ്യൂട്ടറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ആയിരത്തോളം അശ്ലീല ചിത്രങ്ങളും 380 ഓളം വീഡിയോകളുമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളായിരുന്നു ഇവയിലേതെന്ന് യുഎസ് അറ്റോര്‍ണി സ്‌കോട്ട് ബ്രാഡി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT