World

കുവൈത്തില്‍ ഇനി സന്ദര്‍ശക വിസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും താത്ക്കാലിക ഇഖാമയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറസ് ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കി നിയമത്തില്‍ വരുത്തിയ ഭേദഗതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും താത്ക്കാലിക ഇഖാമയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറസ് ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കി നിയമത്തില്‍ വരുത്തിയ ഭേദഗതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഇത് സംബന്ധിച്ച് മന്ത്രിസഭാ ഉത്തരവിറക്കിയെങ്കിലും ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ നിയമം പ്രാബല്യത്തിത്തില്‍ വരൂ. ഇനി മുതല്‍ സന്ദര്‍ശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ രസീതും സ്‌പോണ്‍സര്‍ സമര്‍പ്പിക്കണം. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കും. 

അതേസമയം, അടിയന്തര വൈദ്യസഹായവും, സര്‍ജറിയും മാത്രമായിരിക്കും ഇത് വഴി ലഭ്യമാവുക. അടിയന്തര ചികത്സ ആവശ്യമില്ലാത്ത രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല. ചികിത്സാ സൗകര്യത്തിന് വേണ്ടി മാത്രം വിസയെടുക്കുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്