World

കൊറോണ;മാര്‍പാപ്പായുടെ ഞായറാഴ്ച പ്രാര്‍ത്ഥന വീഡിയോ കോണ്‍ഫറന്‍സ് വഴി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥന വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥന വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇറ്റലിയില്‍ കൊവിഡ് 19 വ്യാപകമായ പടരുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥന വീഡിയോ  കോണ്‍ഫറന്‍സ് വഴിയാക്കിയത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജനാലക്കരികില്‍ നിന്നായിരുന്നു മാര്‍പ്പാപ്പ എയ്ഞ്ചല്‍സ് പ്രാര്‍ത്ഥന നടത്തിയിരുന്നത്.

വത്തിക്കാന്‍ ന്യൂസ് പ്രാര്‍ത്ഥന തല്‍സമയം സംപ്രേഷണം ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പയും നേരത്തെ കൊറോണ പരിശോധന നടത്തിയിരുന്നു. ചുമയെയും പനിയെയും തുടര്‍ന്നാണ് അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍  രോഗമില്ലെന്ന് കണ്ടെത്തി. എന്നാല്‍ പരിശോധനയെക്കുറിച്ച് വത്തിക്കാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല.

വത്തിക്കാന് പുറത്തുള്ള സെന്റ് മാര്‍ത്താസ് ഗസ്റ്റ് ഹൗസിലാണ് പോപ് ഇപ്പോള്‍ കൂടുതല്‍ താമസിക്കുന്നത്. മാര്‍പ്പാപ്പയുടെ മറ്റ് പരിപാടികളും മാറ്റിയേക്കും. ഇറ്റലിയില്‍ ഇതുവരെ 6000 പേര്‍ക്ക് വൈറസ് ബാധിക്കുകയും 145 പേര്‍ മരിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി