World

കോവിഡിനെ നശിപ്പിക്കാന്‍ അണുനാശിനിയെന്ന ട്രംപിന്റെ പരാമര്‍ശം; 30 പേര്‍ അണുനാശിനികള്‍ സ്വയം കുത്തിവെച്ച്‌ അപകടത്തിലായി  

അണുനാശിനികള്‍ കുത്തിവെക്കണമെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രതികരണം വന്നതിന്‌ പിന്നാലെയാണ്‌ അണുനാശിനികള്‍ കുത്തിവെച്ച്‌ അപകടത്തിലാവുന്നവരുടെ എണ്ണം വര്‍ധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


വാഷിങ്‌ടണ്‍: യുഎസില്‍ അണുനാശിനികള്‍ സ്വയം കുത്തിവെച്ച്‌ അപകടത്തിലായവരുടെ കേസുകളില്‍ വര്‍ധന. കോവിഡ്‌ 19നെ നശിപ്പിക്കാന്‍ അണുനാശിനികള്‍ കുത്തിവെക്കണമെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രതികരണം വന്നതിന്‌ പിന്നാലെയാണ്‌ അണുനാശിനികള്‍ കുത്തിവെച്ച്‌ അപകടത്തിലാവുന്നവരുടെ എണ്ണം വര്‍ധിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

അണുനാശിനിയുടെ ഉപയോഗത്തെ കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശംവന്നതിന്‌ പിന്നാലെ വിഷ നിയന്ത്രണ കേന്ദ്രത്തിന്‌ സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ന്യൂയോര്‍ക്കിലെ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കി. ട്രംപിന്റെ പ്രസ്‌താവന വന്ന 18 മണിക്കൂര്‍ തികയുമ്പോഴേക്കും 30 പേരാണ്‌ കോവിഡിനെ നശിപ്പിക്കാന്‍ അണുനാശിനി സ്വയം കുത്തിവെച്ചത്‌.

ഇതില്‍ 10 കേസുകളില്‍ ബ്ലീച്ചിങ്‌ ഉല്‍പന്നങ്ങളാണ്‌ ഉഫയോഗിച്ചത്‌. 9 കേസുകള്‍ ലിസോള്‍ പ്രയോഗിച്ചും, 11 കേസുകള്‍ മറ്റ്‌ ഗാര്‍ഹീക ക്ലീനിങ്‌ ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചുമാണ്‌. എന്നാല്‍ ട്രംപ്‌ തന്റെ പ്രസ്‌താവന പിന്നീട്‌ തിരുത്തിയിരുന്നു. താനൊരു തമാശ പറഞ്ഞതാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ