World

കോവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആശുപത്രി വിട്ടു

കോവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആശുപത്രി വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻ ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. പരിപൂര്‍ണ ആരോഗ്യവാനാകുന്നതു വരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു പ്രധാനമന്ത്രി. 

തന്നെ പരിചരിച്ച ആരോഗ്യ പ്രവർത്തകർക്ക് ബോറിസ് ജോണ്‍സൻ നന്ദി അറിയിച്ചു. കോവിഡ് രോഗ ബാധിതരെ കുറിച്ചാണ് അദ്ദേഹത്തിന്റെ ചിന്ത മുഴുവനും. എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ ബോറിസ് ഉടനെ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് 19 ബാധ സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷമാണ് ബോറിസ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്ന് ദിവസം അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം