World

ഖഷോഗിയുടെ കൊലപാതകം; സൗദി രാജകുമാരന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി തുര്‍ക്കി

ഇരുവര്‍ക്കും എതിരേ സൗദി അറേബ്യ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് തുര്‍ക്കി അറസ്റ്റിന് ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്താംബുള്‍;  സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി രാജകുമാരനെ പ്രതിസന്ധിയിലാക്കി തുര്‍ക്കിയുടെ നടപടി. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് തുര്‍ക്കി. രണ്ട് പേര്‍ക്കെതിരേ ഇസ്താംബുള്‍ ചീഫ് പ്രൊസീക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 

മുഹമ്മദ് സല്‍മാനുമായി ബന്ധമുള്ള അഹ്മമദ് അല്‍ അസീരിയും സഊദ് അല്‍ ഖഹ്താനിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പ്രോസിക്ക്യൂട്ടറുടെ വാദം. കൊലപാതകം എവിടെ നടത്തണമെന്ന് തീരുമാനിച്ചത് ഇവരാണ്. ഇരുവര്‍ക്കും എതിരേ സൗദി അറേബ്യ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് തുര്‍ക്കി അറസ്റ്റിന് ഒരുങ്ങുന്നത്. കൊലയുമായി ബന്ധപ്പെട്ട എല്ലാവരേയും തുര്‍ക്കിക്ക് കൈമാറാന്‍ സൗദി തയ്യാറാകണമെന്നും അധികൃതര്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ