World

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായ ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂജഴ്‌സി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു. വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായ ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്. 

എന്നാല്‍ എന്ത് വിപരീത ഫലമാണ് ഉണ്ടായത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കോവിഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. സെപ്തംബര്‍ 23ടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നത്. യുഎസില്‍ ഉള്‍പ്പെടെ 60,000ളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി