World

ജർമ്മനിയിൽ വെടിവെയ്പ് ; എട്ടുപേർ മരിച്ചു

വെ​സ്റ്റേ​ൺ ജ​ർ​മ​നി​യി​ലെ ഹ​നാ​വു ന​ഗ​ര​ത്തി​ലെ രണ്ടു  ബാ​റുകളിലാണ് അജ്ഞാതരായ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത​ത്

Author : സമകാലിക മലയാളം ഡെസ്ക്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ വെ​ടി​വെയ്പി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അഞ്ചുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. വെ​സ്റ്റേ​ൺ ജ​ർ​മ​നി​യി​ലെ ഹ​നാ​വു ന​ഗ​ര​ത്തി​ലെ രണ്ടു  ബാ​റുകളിലാണ് അജ്ഞാതരായ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

ഹനാവു ഡൗൺടൗണിലെ ബാറിലാണ് ആദ്യം വെടിവെപ്പുണ്ടായത്. ഇതിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ സമീപത്തെ കെസ്സൽ സ്റ്റാഡിലെ ബാറിലുമെത്തി അക്രമികൾ നിറയൊഴിക്കുകയായിരുന്നു. ഇവിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അ​ക്ര​മി​ക​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ആരംഭിച്ചു. ഒരാൾ കസ്റ്റഡിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.  സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​യെ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്‌ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും

പേരില്‍ 'ദ്രാവിഡ്', ബാറ്റില്‍ 'ഡൈനാമൈറ്റ്', 41 പന്തില്‍ 85 റണ്‍സ്!