World

ട്രംപിനെ ട്രോളി ആന്‍ഡി മുറെ;  ദയാരഹിതമായി പോയെന്ന് ആരാധകര്‍

ട്രംപിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയോ, ട്രംപിന്റെ പേര് പരാമര്‍ശിക്കുകയോ ചെയ്യാതെയായിരുന്നു മുറേയുടെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുന്നത് ഒരു കായിക ഇനമായാന്‍ ടെന്നീസ് താരം ആന്‍ഡി മുറെ തന്നെയാവും ജേതാവ്. ട്രംപിന്റെ ട്വീറ്റിനെ പരിഹസിച്ചായിരുന്നു ട്വിറ്ററില്‍ കഴിഞ്ഞ ദിവസം മുറെ അലയൊലി തീര്‍ത്തത്. 

ടൈം മാഗസിനിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം തനിക്കായിരിക്കുമെന്ന് അവര്‍ പറഞ്ഞു. പക്ഷേ ഞാന്‍ അഭുമുഖത്തിനും ഫോട്ടോ ഷൂട്ടിനും സമയം നല്‍കണം. എന്നാല്‍ തനിക്കതിനോട്  യോജിപ്പില്ല എന്നായിരുന്നു ട്രംപ് ട്വിറ്റ് ചെയ്തത്.  

ഇതിന് പിന്നാലെ വന്നു മുറെയുടെ ട്വീറ്റ്. സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ഞാനാകുമെന്നാണ് ബിബിസി വിളിച്ച് സൂചന നല്‍കിയത്.  എന്നാല്‍ അഭിമുഖത്തിനും ഇന്റര്‍വ്യൂനും സമയം നല്‍കണം. എന്നാല്‍ തനിക്കതിനോട് യോജിപ്പില്ല എന്ന് മുറെ ട്വിറ്ററില്‍ കുറിച്ചു. 

ട്രംപിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയോ, ട്രംപിന്റെ പേര് പരാമര്‍ശിക്കുകയോ ചെയ്യാതെയായിരുന്നു മൂന്ന് തവണ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയ മുറേയുടെ ട്വീറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT