World

ട്രംപിനെക്കൊണ്ട് കൈ തൊടീക്കാതെ മെലാനിയ; ഇത്തവണ ട്രംപില്‍ നിന്ന് കൈ രക്ഷിച്ചത് ഇങ്ങനെ

ട്രംപിനെക്കൊണ്ട് കൈ പിടിപ്പിക്കില്ലെന്നുള്ള വാശിയിലാണോ മെലാനിയ എന്ന് നമുക്കുപോലും തോന്നിപ്പോകും

Author : സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും തമ്മില്‍ അത്ര രസത്തിലല്ലെന്ന് ലോക മാധ്യമങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇത് തെളിയിക്കാനായി ഇരുവരുടേയും ചെറിയ ചലനങ്ങള്‍ പോലും ക്യാമറയിലാക്കാനുള്ള കഠിന ശ്രമത്തിലാണ് മാധ്യമങ്ങള്‍. ഇതില്‍ ഏറ്റവും ആഘോഷിക്കപ്പെട്ടത് മെലാനിയയുടെ കൈ പിടിക്കാനുള്ള ട്രംപിന്റെ വിഫലശ്രമത്തിന്റെ വീഡിയോയാണ്. ട്രംപിന്റെ കൈ തട്ടിമാറ്റി നീങ്ങുന്ന മെലാനിയയാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവന്ന പുതിയ സംഭവം തെളിയിക്കുന്നത്. ട്രംപിനെക്കൊണ്ട് കൈ പിടിപ്പിക്കില്ലെന്നുള്ള വാശിയിലാണോ മെലാനിയ എന്ന് നമുക്കുപോലും തോന്നിപ്പോകും. 

വൈറ്റ് ഹൗസില്‍ നിന്ന് ഓഹിയോയിലേക്ക് പോകാനായി വിമാനത്തില്‍ കയറുന്നതിന് മുന്‍പായാണ് മെലാനിയയുടെ കരംഗ്രഹിക്കാന്‍ ട്രംപ് ശ്രമിച്ചത്. എന്നാല്‍ ഇരു ഷോള്‍ഡറിലൂടെയും ഇട്ടിരിക്കുന്ന മഞ്ഞ കോട്ട് ഉപയോഗിച്ച് ട്രംപിന്റെ ശ്രമത്തെ ചെറുക്കുന്ന മെലാനിയയെയാണ് വീഡിയോയില്‍ കാണുന്നത്. എന്‍ബിസി ന്യൂസാണ് വീഡിയോ  പുറത്തുവിട്ടത്. കൈപിടിക്കാന്‍ പറ്റാത്തതിന്റെ ചമ്മല്‍ മറക്കാന്‍ ട്രംപ് കൈ ഉയര്‍ത്തിക്കാണിക്കുന്നതും വീഡിയോയിലുണ്ട്. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ ട്രംപിനെ ട്രോളിക്കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ട്രംപിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടാനാണ് മെലാനിയ കോട്ട് ധരിച്ചിരിക്കുന്നതെന്നാണ് ചിലരുടെ കമന്റ്. സൂപ്പര്‍ ഗ്ലൂ ഒഴിച്ച് മെലാനിയയുടെ ഷോള്‍ഡറില്‍ കോട്ട് ഒട്ടിക്കണമെന്നു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം മെലാനിയ ട്രംപിന്റെ കൈകള്‍ തട്ടിമാറ്റിയത് വലിയ വാര്‍ത്തയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍