World

ട്രംപിന് തിരിച്ചടി; മുസ്‌ലിം രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് അമേരിക്കന്‍ അപ്പീല്‍ കോടതി തള്ളി

യാത്ര വിലക്ക് വിവേചനപരവും, ഭരണഘടന വിരുദ്ധവുമാണെന്നും  കോടതി ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ട് ട്രംപ്  ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് അമേരിക്കന്‍ അപ്പീല്‍സ് കോടതി തള്ളി.യാത്ര വിലക്ക് വിവേചനപരവും, ഭരണഘടന വിരുദ്ധവുമാണെന്നും  കോടതി ചൂണ്ടിക്കാട്ടി. 

പ്രസിഡന്റിന്റെ അധികാരങ്ങള്‍ക്ക് പരിധിയുണ്ടെന്നും യാത്രാ വിലക്ക് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. മുംസ്ലിംകള്‍ക്കെതിരെ ട്രംപ് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പരാമര്‍ശങ്ങളും കോടതി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ പേരില്‍ ഒരു സമുദായത്തിനെതിരെ മാത്രം വിലക്കേര്‍പ്പെടുത്തുന്നത് വിവേചനമാണെന്നും കോടതി പരാമര്‍ശിച്ചു. ഈ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര തുടരാം. കോടതി വ്യക്തമാക്കി.

കീഴ്‌കോടതികളുടെ വിധിക്കെതിരെ അമേരിക്കന്‍ ഭരണകൂടം അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ന് വിധി ഉണ്ടായത്. വിര്‍ജീനയിലെ നാലാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി മൂന്നിനെതിരെ 10 എന്ന ഭൂരിപക്ഷത്തിലാണ്, യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.

ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനി വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉടന്‍ തന്നെ യാത്രാ വിലക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഡിസ്ട്രിക്ട് കോടതികള്‍ പുറപ്പെടുവിച്ചു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് യാത്രാ വിലക്കിനെതിരെ കോടതിയെ സമീപിച്ചത്.

കേസില്‍ ഇനി ഒന്‍പതാം സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടെ വിധി കൂടി വരാനുണ്ട്. അന്തിമമായി സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ അമേരിക്കയില്‍ യാത്രാ വിലക്ക് ഉണ്ടാവില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT