World

ട്രംപിന്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്; അക്രമി പിടിയിൽ

വൈ​റ്റ്ഹൗ​സിന്റെ മൈ​താ​ന​ത്തി​നു പു​റ​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ഡോ​ണ​ൾ​ഡ് ട്രംപിന്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ ഔദ്യോ​ഗിക വസതിയായ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്. വൈ​റ്റ്ഹൗ​സി​ന്റെ മൈ​താ​ന​ത്തി​നു പു​റ​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്നു ട്രംപിനെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

അമേരിക്കയിലെ പ്രാദേശിക സമയം 5.50ഓടെയായിരുന്നും സംഭവം. വൈറ്റ് ഹൗസിന് അടുത്തായി പെൻസിൽവാനിയയിലെ 17-ാം സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തിയ അക്രമിയെ കസ്റ്റഡിയിൽ എടുത്തശേഷമാണ് ട്രംപ് വാർത്താസമ്മേളനം പുനരാരംഭിച്ചത്.

കോവിഡുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനം നടത്തുന്നതിനിടെ ഒരു സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥൻ ട്രംപിനോട് പുറത്തേക്ക് പോകാൻ അഭ്യർത്ഥിക്കുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവർത്തകരെ അറിയിച്ചു. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാൻ തുനിഞ്ഞപ്പോൾ ഇയാളെ സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥൻ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അക്രമിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍