World

ഡിയോഡറന്റ് മുഖത്തേയ്ക്ക് അടിച്ചു; 19കാരന് ദാരുണാന്ത്യം

ലഹരിക്കായി ഡിയോഡറന്റ് മുഖത്തേയ്ക്ക് അടിച്ച 19കാരന് ദാരുണാന്ത്യം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലഹരിക്കായി ഡിയോഡറന്റ് മുഖത്തേയ്ക്ക് അടിച്ച 19കാരന് ദാരുണാന്ത്യം. യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേരിക്കയിലാണ് സംഭവം. ലഹരി മരുന്നിന് അടിമയായിരുന്ന യുവാവ് അടുത്തിടെയാണ് ലഹരി മരുന്ന് വിമോചന കേന്ദ്രത്തില്‍ നിന്നും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയത്. എന്നാല്‍, വീണ്ടും ലഹരി ഉപയോഗിക്കാനുള്ള പുതു വഴികള്‍ തേടുന്നതിനിടെ യുവാവ് ഡിയോഡറന്റ് പരീക്ഷണം നടത്തുകയായിരുന്നു.

മുഖം ടവ്വല്‍ കൊണ്ട് മറച്ച ശേഷം ഡിയോഡറന്റ് വായിലേയ്ക്ക് അടിച്ച യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേ വായിലേയ്ക്ക് അടിച്ചതാകാം മരണകാരണമെന്നാണ് നിഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT