World

ദക്ഷിണ സുഡാനില്‍ ചെറു വിമാനം തടാകത്തില്‍ തകര്‍ന്നുവീണ് 19 മരണം

ദക്ഷിണ സുഡാനില്‍ ചെറു വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. ജുബയില്‍ നിന്ന് യിരോളിലേക്ക് യാത്ര പുറപ്പെട്ട 19 സീറ്റുള്ള കോമേഴ്‌സ്യല്‍ ബേബി എയര്‍ വിമാനം യാത്രാ മധ്യേ തടാകത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജുബ: ദക്ഷിണ സുഡാനില്‍ ചെറു വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. ജുബയില്‍ നിന്ന് യിരോളിലേക്ക് യാത്ര പുറപ്പെട്ട 19 സീറ്റുള്ള കോമേഴ്‌സ്യല്‍ ബേബി എയര്‍ വിമാനം യാത്രാ മധ്യേ തടാകത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പൈലറ്റും സഹ പൈലറ്റുമടക്കം 23 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അമിത ഭാരമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്തു. യാത്രക്കാരില്‍ കൂടുതലും സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറ് വയസുള്ള കുട്ടിയും, ഇറ്റാലിയന്‍ ഡോക്ടറും, ഒരു യുവാവും രക്ഷപ്പെട്ടതായും, ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം