World

ദാവൂദിന്റെ മുന്‍ സഹായി മുംബൈയിലെ ആശുപത്രിയില്‍ മരിച്ചു

വിദേശത്ത് നിന്നും കള്ളക്കടത്ത് നടത്തുന്നതിലും ദാവൂദിന് വേണ്ടി കള്ളപ്പണം എത്തിച്ചിരുന്നതും ലാംബു ഷക്കീല്‍ എന്നറിയപ്പെട്ടിരുന്ന അഹമ്മദ് ആയിരുന്നു. ദാവൂദിന്റെയും ഛോട്ടാ ഷക്കീലിന്റെയും വിശ്വസ്തനായി ഇയാള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഷക്കീല്‍ അഹമ്മദ് ഷെയ്ഖ് അന്തരിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. തെക്കന്‍ മുംബൈയിലെ ജസ്ലോക് ആശുപത്രിയില്‍ വച്ച് ഇന്നലെയായിരുന്നു അന്ത്യം.

 വിദേശത്ത് നിന്നും കള്ളക്കടത്ത് നടത്തുന്നതിലും ദാവൂദിന് വേണ്ടി കള്ളപ്പണം എത്തിച്ചിരുന്നതും ലാംബു ഷക്കീല്‍ എന്നറിയപ്പെട്ടിരുന്ന അഹമ്മദ് ആയിരുന്നു. ദാവൂദിന്റെയും ഛോട്ടാ ഷക്കീലിന്റെയും വിശ്വസ്തനായി ഇയാള്‍ പില്‍ക്കാലത്ത് മാറിയിരുന്നതായും പൊലീസ് വ്യക്തമാക്കി. സ്വര്‍ണക്കടത്തിലും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തുന്നതിലും ഇയാള്‍ കുപ്രസിദ്ധനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ഹവാല റാക്കറ്റുകളെ അടക്കി ഭരിച്ച ഷക്കീല്‍ പിന്നീട് ദുബൈയിലേക്ക് കടന്നു. 2003 ല്‍ ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഷക്കീലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT