World

നിത്യാനന്ദയ്ക്ക് 'കൈലാസം സ്ഥാപിക്കാന്‍' സഹായം നല്‍കിയിട്ടില്ല: ഇക്വഡോറിന്റെ വെളിപ്പെടുത്തല്‍, ഹെയ്തിയിലേക്ക് കടന്നു

ബലാത്സംഗ കുറ്റം ചുമത്തിയതിന് പിന്നാലെ നാടുവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് അഭയം നല്‍കാന്‍ സഹായിക്കുകയോ ലാറ്റിനമേരിക്കയില്‍ ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍. 

Author : സമകാലിക മലയാളം ഡെസ്ക്

ലാത്സംഗ കുറ്റം ചുമത്തിയതിന് പിന്നാലെ നാടുവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് അഭയം നല്‍കാന്‍ സഹായിക്കുകയോ ലാറ്റിനമേരിക്കയില്‍ ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോറിന്റെ വെളിപ്പെടുത്തല്‍. ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപിലാണ് നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 

കൈലാസം എന്ന് പേരിട്ട രാജ്യം, ഹിന്ദുരാഷ്ട്രമയായാണ് നിത്യാനന്ദ വിശേഷിപ്പിച്ചിരിക്കുന്നത്. അഭയം നല്‍കാനുള്ള നിത്യാനന്ദയുടെ അഭ്യര്‍ത്ഥന തങ്ങള്‍ തള്ളിയിരുന്നു എന്നാണ് ഇക്വഡോറിന്റെ വിശദീകരണം. നിത്യാനന്ദ പിന്നീട് ഹെയ്തിലേക്ക് പോയതായി ഇക്വഡോര്‍ എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇക്വഡോര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. വിവാദങ്ങളില്‍ നിന്ന് രാജ്യത്തിന്റെ പേര് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

കൈലാസത്തിന് സ്വന്തമായി പതാകയും പാസ്‌പോര്‍ട്ടും ഭരണഘടനയുമുണ്ടെന്ന് അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.  ദ്വീപിനെ രാജ്യമായി അംഗീകരിക്കാന്‍ നിത്യാനന്ദ യുണൈറ്റഡ് നേഷന്‍സിനെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്ത്യയില്‍ തന്റെ ജീവിതം അപകടത്തിലാണെന്നും തന്റെ വിശ്വാസം സംരക്ഷിക്കാനാണ് ദ്വീപ് രാജ്യമാക്കിയതെന്നും യുഎന്നിന് നല്‍കിയ അപേക്ഷയില്‍ നിത്യാനന്ദ പറയുന്നു.

'മഹത്തായ ഹിന്ദു രാഷ്ട്രം' എന്നാണ് തന്റെ രാജ്യത്തെ നിത്യാനന്ദ വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രിനിടാഡിനും ടൊബാഗോയ്ക്കും ഇടയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

രാജ്യത്തിന് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിസഭയുമുണ്ട്. രാജ്യത്തിന്റെ പൗരത്വം ലഭിക്കാനായി അപേക്ഷിക്കാനും സംഭാവനകള്‍ നല്‍കാനും നിത്യാനന്ദ ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രകാശപൂരിതമായ ജീവിതം നയിക്കാനാണ് ഈ ഹിന്ദു രാഷ്ട്രം എന്നാണ് കൈലാസയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ പറയുന്നത്. ഹിന്ദു മതത്തിന്റെ മഹത്തായ സംസ്‌കാരം തിരിച്ചുകൊണ്ടുവരാനാണ് ഈ ചുവടുവയ്‌പ്പെന്നും സൈറ്റില്‍ അവകാശവാദമുണ്ട്.

രാജ്യത്തേക്ക് വരാന്‍ രണ്ട് നിറത്തിലുള്ള പസ്‌പോര്‍ട്ടുകളാണുള്ളത്. ഒന്ന് മഞ്ഞ നിറവും മറ്റേതിന് ചുവപ്പും. നിത്യാനനന്ദയെയും നന്ദിയെയും രേഖപ്പെടുത്തിയതാണ് രാജ്യത്തിന്റെ പതാക, എല്ലാ ദിവസും നിത്യാനന്ദ തന്റെ രാജ്യത്ത് ക്യാബിനറ്റ് മീറ്റിങ് കൂടാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സ്വന്തം രാജ്യത്ത് വിശ്വാസം സംരക്ഷിക്കാന്‍ സാധിക്കാത്ത എല്ലാ ഹിന്ദുക്കള്‍ക്കും ഈ ദ്വീപിലേക്ക് വരാമെന്നും ഇതിന് അതിരുകളില്ലെന്നും കൈലസയുടെ സൈറ്റില്‍ പറയുന്നു. ഭരണത്തിനായി ആഭ്യന്തരം, പ്രതിരേധം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT