ഉദാസീനമായ ജീവിതവും പ്രോട്ടീൻ ഭക്ഷണവും, ഏറ്റവും മോശം കോമ്പിനേഷനെന്ന് പുതിയ പഠനം

പ്രോട്ടീൻ കഴിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതും ഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്.
Protein foods
Protein foodsAI Image
Updated on
1 min read

ളവും പോഷക​ഗുണങ്ങളും കൃത്യമായി മനസ്സിലാക്കിയാണ് പുതിയ തലമുറ ഭക്ഷണം തിരഞ്ഞെടുക്കുന്നത്. പ്രോട്ടീൻ ആണ് പ്രധാന ലക്ഷ്യം. ആരോ​​ഗ്യസംരക്ഷണം മുൻനിർത്തി പരമാവധി പ്രോട്ടീൻ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ വ്യായാമം ഇല്ലാത്ത ഉദാസീനമായ ജീവിതശൈലി നയിക്കുകയും അമിതമായി പ്രോട്ടീൻ കഴിക്കുകയും ചെയ്യുകയാണെങ്കിൽ അത് ​ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

Protein foods
പെർഫ്യൂം കഴുത്തിൽ അടിക്കുന്ന ശീലമുണ്ടോ? ഇപ്പോഴേ നിർത്തിക്കോ, വന്ധ്യത മുതൽ കാൻസറിനു വരെ കാരണമാകുമെന്ന് ഗവേഷക

യുഎസ്സിലെ വിസ്കോൻസിൻ മാഡിസണിലുള്ള ഗവേഷകർ നടത്തിയ പഠനം സെൽപ്രസ് ബ്ലൂ ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രോട്ടീൻ കഴിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതും ഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ചില സാഹചര്യങ്ങളിൽ ആയുസ്സ് വർധിപ്പിക്കാനും കുറഞ്ഞ പ്രോട്ടീനുള്ള ഭക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനം പറയുന്നു.

Protein foods
'ഷാംപൂ പുരട്ടിയ ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് മാത്രം തല കഴുകുക', താരൻ മൂലമുള്ള മുടി കൊഴിച്ചിൽ കുറയ്ക്കാൻ ചെയ്യേണ്ടത്

പ്രോട്ടീൻ കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് പ്രായമാകുന്നത് തടയുമെന്നും മെറ്റബോളിസം വർധിപ്പിക്കുകയും കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. പേശികളുടെ വളർച്ചയ്ക്കും മറ്റും പ്രോട്ടീൻ അത്യന്താപേക്ഷിതമാണെന്നത് പ്രധാനമാണെങ്കിലും മിക്കയാളുകളും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിനാൽ ആവശ്യത്തിലധികം പ്രോട്ടീൻ ശരീരത്തിലെത്തുന്നത് വിപരീതമായി ബാധിക്കുമെന്നതാണ് യാഥാർഥ്യമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

പ്രോട്ടീൻ നിയന്ത്രണം മെറ്റബോളിസം മെച്ചപ്പെടുത്തുകയും കോശങ്ങൾ പോഷകങ്ങളോട് പ്രതികരിക്കുന്ന രീതി മാറ്റുകയും കോശങ്ങൾ നശിക്കുന്നത് കുറയ്ക്കുകയും ആരോഗ്യകരമായ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പ്രായമാകൽ മന്ദഗതിയിലാകും എന്നാണ് ഗവേഷകർ പറയുന്നത്.

പ്രോട്ടീൻ ഉപഭോഗം കുറയുമ്പോൾ ഫൈബ്രോബ്ലാസ്റ്റ് ഗ്രോത്ത് ഫാക്ടർ 21 (FGF21) എന്ന ഹോർമോൺ വർധിക്കുകയും അതുവഴി ശരീരം ഊർജം ഉപയോഗിക്കുന്നത് കൂട്ടുകയും രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു. ഉദാസീനമായ ജീവിതം നയിക്കുന്നവർ പ്രോട്ടീന്റെ അളവ് കൂട്ടുന്നത് ദോഷകരമായി ബാധിക്കുമെന്നത് വ്യക്തമാണെന്നാണ് ഗവേഷകർ പറയുന്നത്.

ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഉയർന്ന പ്രോട്ടീൻ ആവശ്യകതകളുണ്ടെങ്കിലും വെറുതെയിരിക്കുന്നവരിൽ അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പ്രതീക്ഷിക്കുന്നത്ര ആരോഗ്യ ഗുണങ്ങൾ നൽകില്ലെന്നും ഗവേഷകർ പറയുന്നു. കായികമേഖലയിലുള്ളവർ ധാരാളം പ്രോട്ടീൻ കഴിക്കുമെങ്കിലും സ്ഥിരമായ വ്യായാമമാണ് മെറ്റബോളിക് രോഗങ്ങൾ വരാതെ അവരെ സംരക്ഷിക്കുന്നത്.

സമീപകാലത്തുവരുന്ന ആരോഗ്യനിർദേശങ്ങളിൽ പലതും പ്രോട്ടീൻ ധാരാളമായി കഴിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ അതിനനുസരിച്ച് വ്യായാമം ചെയ്യേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നുണ്ട്. ശാരീരികമായി എത്രത്തോളം സജീവമായിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവണം പ്രോട്ടീന്റെ അളവ് നിശ്ചയിക്കേണ്ടതെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

Protein foods
പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്
Protein foods
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക
Protein foods
പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്
Summary

Eating more protein with out doing exercise health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com