'ഷാംപൂ പുരട്ടിയ ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് മാത്രം തല കഴുകുക', താരൻ മൂലമുള്ള മുടി കൊഴിച്ചിൽ കുറയ്ക്കാൻ ചെയ്യേണ്ടത്

താരൻ മൂലമുള്ള ചൊറിച്ചിലും അതിനോടൊപ്പം ഉണ്ടാകുന്ന തലയോട്ടിയിലെ അണുബാധയുമാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണമാകുന്നത്.
Hair Fall due to Dandruff
Hair Fall due to DandruffAI Image
Updated on
2 min read

ന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് തലയിലെ താരൻ. താരൻ കാരണം ചൊറിച്ചിൽ, സ്കാൽപ്പിൽ വീക്കം, അമിതമായ എണ്ണമയക്കം എന്നിവ ഉണ്ടാകാനും ഇത് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യാം. എന്നാൽ താരൻ നേരിട്ട് മുടിയുടെ വേരുകളെ നശിപ്പിക്കുന്നില്ല. താരൻ മൂലമുള്ള ചൊറിച്ചിലും അതിനോടൊപ്പം ഉണ്ടാകുന്ന തലയോട്ടിയിലെ അണുബാധയുമാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണമാകുന്നത്. താരൻ നിയന്ത്രിച്ചാൽ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സാധിക്കും.

Hair Fall due to Dandruff
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

എന്താണ് താരൻ?

നമ്മുടെ സ്കാൽപ്പിലെ സ്വാഭാവിക എണ്ണ (Sebum) അമിതമായി ഉൽപാദിപ്പിക്കുമ്പോൾ Malassezia എന്ന യീസ്റ്റ് പോലുള്ള പദാർഥം വർധിക്കുന്നു. ഇത് സ്കാൽപ്പിൽ ചൊറിച്ചിലും ചുവപ്പും പൊടിപോലെ അടരുന്ന താരനും ഉണ്ടാക്കുന്നു.

ഇത് സ്കാൽപ്പിൽ വീക്കം ഉണ്ടാക്കാം. മാത്രമല്ല, നിരന്തരമുള്ള ചൊറിച്ചിലിലൂടെ മുടിയുടെ വേരുകൾക്ക് ക്ഷതം സംഭവിക്കാം. മുടി ദുർബലമായി പൊട്ടുകയും കൊഴിയുകയും ചെയ്യും. ചിലരിൽ മുടിയുടെ വളർച്ച താൽക്കാലികമായി മന്ദഗതിയിലാകാം.

Hair Fall due to Dandruff
പോഷക​ഗുണത്തിൽ മുന്നിൽ തന്നെ, പക്ഷെ നെല്ലിക്കയെ ഇക്കൂട്ടർ അടുപ്പിക്കരുത്

താരൻ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ

ആന്റി-ഡാൻഡ്രഫ് ഷാംപൂ

താരൻ കുറയ്ക്കാൻ മെഡിക്കൽ ഗുണമുള്ള ഷാംപൂകൾ സഹായിക്കും. (Ketoconazole, Zinc Pyrithione, Selenium Sulfide, Piroctone Olamine, Salicylic Acid എന്നിവ അടങ്ങിയതാണ് നല്ലത്.)

എങ്ങനെ ഉപയോഗിക്കണം?

  • ആഴ്ചയിൽ 2–3 തവണ ഉപയോഗിക്കുക.

  • ഷാംപൂ സ്കാൽപ്പിൽ പുരട്ടി 3–5 മിനിറ്റ് വെച്ച ശേഷം കഴുകുക.

  • താരൻ കുറഞ്ഞാൽ ആഴ്ചയിൽ ഒരു തവണയായി കുറയ്ക്കാം.

  • തല ചൊറിയരുത്

താരൻ കാരണം ചൊറിച്ചിൽ ഉണ്ടെങ്കിലും നഖം കൊണ്ട് ശക്തമായി ചൊറിയുന്നത് ഒഴിവാക്കണം. ഇത് മുടിയുടെ വേരുകൾക്ക് ക്ഷതം ഉണ്ടാക്കും. അണുബാധയ്ക്കുള്ള സാധ്യത കൂട്ടാനും മുടികൊഴിച്ചിൽ കൂടുതൽ രൂക്ഷമാക്കാനും കാരണമാകും.

സ്കാൽപ്പ് വൃത്തിയായി സൂക്ഷിക്കുക

തലയിൽ അധിക എണ്ണമയമുണ്ടെങ്കിൽ ദിവസങ്ങളോളം കഴുകാതെ ഇരിക്കരുത്. വിയർപ്പുള്ളവർ പതിവായി തല കഴുകുക. ഹെൽമറ്റ് ധരിക്കുന്നവർ സ്കാപ്പിൽ ഈർപ്പം നിർത്തരുത്.

മുടിയിൽ അമിതമായി എണ്ണ ഉപയോഗിക്കരുത്

വെളിച്ചെണ്ണ ഉൾപ്പെടെയുള്ള എണ്ണകൾ മുടിയെ മൃദുവാക്കുമെങ്കിലും, താരൻ ശക്തമായിരിക്കുമ്പോൾ അമിതമായി എണ്ണ പുരട്ടുന്നത് ചിലരിൽ പ്രശ്നം വർധിപ്പിക്കാം. രാത്രി മുഴുവൻ എണ്ണ വെച്ച് ഉറങ്ങുന്നത് ഒഴിവാക്കുക. എണ്ണ പുരട്ടി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കഴുകി കളയാം.

പോഷകാഹാരം ശ്രദ്ധിക്കുക

മറ്റെന്തിനെ പോലെയും മുടിയുടെ ആരോ​ഗ്യവും നമ്മുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി, ബയോട്ടിൻ, ഒമേഗ-3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ പ്രത്യേകം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

  • മുട്ട

  • മത്സ്യം

  • പയർവർഗങ്ങൾ

  • ഇലക്കറികൾ

  • ബദാം

  • വാൾനട്ട്

  • മത്തങ്ങക്കുരു

  • പഴങ്ങൾ എന്നിവ നല്ലതാണ്.

മാനസിക സമ്മർദ്ദം

മാനസിക സമ്മർദം താരൻ വർധിപ്പിക്കും. ഇത് മുടി കൊഴിച്ചിലും കൂട്ടാം. മാത്രമല്ല, ഉറക്കം വളരെ പ്രധാനമാണ്. ഏഴ്-എട്ട് മണിക്കൂർ നല്ലതു പോലെ ഉറങ്ങുക. വ്യായാമം, യോ​ഗ, മെഡിറ്റേഷൻ പോലുള്ളത് മുടിയുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

ചീപ്പുകളും തൂവാലയും പങ്കുവയ്ക്കരുത്

നിങ്ങൾ ഉപയോ​ഗിക്കുന്ന ചീപ്പ്, തോർത്ത് പോലുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് സ്കാൽപ്പിൽ അണുബാധ പകരാനുള്ള സാധ്യത വർധിപ്പിക്കുന്നു. തലയിണക്കവർ പതിവായി മാറ്റാനും ശ്രദ്ധിക്കുക.

ഒഴിവാക്കേണ്ട ശീലങ്ങൾ

  • ദിവസങ്ങളോളം തല കഴുകാതിരിക്കുക.

  • മുടിയിൽ അമിതമായി ജെൽ, സ്പ്രേ എന്നിവ ഉപയോഗിക്കുക.

  • വളരെ ചൂടുവെള്ളത്തിൽ തല കഴുകുക.

  • നഖം കൊണ്ട് തല ചൊറിയുക.

  • താരൻ ഉള്ളപ്പോൾ ഹെയർ ഡൈ, കെമിക്കൽ ട്രീറ്റ്മെന്റുകൾ തുടർച്ചയായി ചെയ്യുക.

താരനും വീട്ടിലെ പൊടിക്കൈകളും

മുടിയുടെ ആരോ​ഗ്യത്തിനും താരൻ ഒഴിവാക്കുന്നതിനും പല വീട്ടുവൈദ്യങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. വെളിച്ചെണ്ണ, കറ്റാർവാഴ ജെൽ പോലുള്ളവ മിതമായ അളവിൽ ഉപയോ​ഗിക്കുന്നത് നല്ലതാണെങ്കിലും, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • നാരങ്ങാനീര് നേരിട്ട് സ്കാൽപ്പിൽ പുരട്ടുന്നത് ചിലരിൽ ചൊറിച്ചിലും അസ്വസ്ഥതയും വർധിപ്പിക്കും.

  • ബേക്കിങ് സോഡ, വിനാഗിരി തുടങ്ങിയവ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

എങ്കിൽ ഡോക്ടറെ കാണണം

  • താരൻ 4–6 ആഴ്ചയായിട്ടും കുറയുന്നില്ല.

  • ശക്തമായ മുടികൊഴിച്ചിൽ.

  • സ്കാൽപ്പിൽ ചുവപ്പ്, വേദന, പഴുപ്പ്.

  • വലിയ കട്ടകളായി താരൻ.

  • വട്ടത്തിൽ മുടി കൊഴിയൽ.

  • കടുത്ത ചൊറിച്ചിൽ.

ഇത്തരം സാഹചര്യങ്ങളിൽ സോറിയാസിസ്, സെബോറിയിക് ഡെർമറ്റൈറ്റിസ്, ഫംഗൽ അണുബാധ, അലോപേഷ്യ തുടങ്ങിയ മറ്റ് രോഗങ്ങളാണോ എന്ന് പരിശോധിക്കേണ്ടി വരും.

മുടികൊഴിച്ചിൽ തടയാൻ ദിവസേന പാലിക്കാവുന്ന ശീലങ്ങൾ

  • ആഴ്ചയിൽ 2–3 തവണ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുക.

  • തലയോട്ടി വൃത്തിയായി സൂക്ഷിക്കുക.

  • പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം കഴിക്കുക.

  • മതിയായ വെള്ളം കുടിക്കുക.

  • ഉറക്കം കുറയാതിരിക്കുക.

  • തല ചൊറിയുന്നത് ഒഴിവാക്കുക.

  • ചൂട് ഉപയോഗിക്കുന്ന ഹെയർ സ്റ്റൈലിംഗ് ഉപകരണങ്ങൾ പരമാവധി കുറയ്ക്കുക.

താരൻ മൂലമുള്ള മുടികൊഴിച്ചിൽ മിക്കവാറും താൽക്കാലികമായിരിക്കും. താരൻ നിയന്ത്രിക്കുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്താൽ പലർക്കും മുടികൊഴിച്ചിൽ ഗണ്യമായി കുറയുകയും പുതിയ മുടിവളർച്ച സാധാരണ നിലയിലാകുകയും ചെയ്യും.

Hair Fall due to Dandruff
ഡയറ്റും മരുന്നും മാത്രം പോര!; കൊളസ്ട്രോൾ ഉള്ളവർ നിർബന്ധമായും ചെയ്യേണ്ട വ്യായാമങ്ങൾ
Hair Fall due to Dandruff
ദിവസവും കാപ്പി കുടിക്കുന്നത് പിസിഒഎസ് ഉള്ളവർക്ക് നല്ലതാണോ? പഠനം
Hair Fall due to Dandruff
'6 വർഷത്തോളം ആരോടും പറഞ്ഞില്ല, അതൊരു രോഗമായിരുന്നെന്ന് പോലും അറിയില്ലായിരുന്നു, വഴിത്തിരിവായത് വായന, പിന്നീട് 4 വർഷം ചികിത്സ'
Summary

Hair Fall due to Dandruff, what to do

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com