World

നേപ്പാളിലെ ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍; മൃതദേഹം നദിക്കരയില്‍, അന്വേഷണം

നേപ്പാളില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

നേപ്പാളില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. 50കാരനായ ബലറാം ബനിയയുടെ മൃതശരീരമാണ് ബാഗമതി നദിയുടെ കരയില്‍ നിന്ന് കണ്ടെത്തിയത്. 

നദിക്കരയിലെ ഹൈഡ്രോ പവര്‍ പ്രോജക്ട് ഏരിയയില്‍ നിന്നാണ് അദ്ദേഹത്തിന്റെ ശരീരം കണ്ടെത്തിയതെന്ന് പൊലീസ് വക്താവ് വ്യക്തമാക്കി. നദിക്കരയിലൂടെ അദ്ദേഹം ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്. അദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

കാന്തിപ്പൂര്‍ ഡെയ്‌ലി എന്ന പത്രത്തിലാണ് അദ്ദേഹം ജോലി ചെയ്തു വന്നിരുന്നത്. സര്‍ക്കാരിനെതിരെ സ്ഥിരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഗോര്‍ഖാ ജില്ലയിലെ റൂയി ഗ്രാമത്തില്‍ ചൈനീസ് കടന്നുകയറ്റം നടന്നു എന്ന് അദ്ദേഹം ലേഖനം എഴുതിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT