World

പാക്കിസ്ഥാനെതിരെ ശക്തമായ നയതന്ത്ര നീക്കവുമായി ഇന്ത്യ; സുഷമ ഇറാനിൽ; തീവ്രവാദത്തിനെതിരെ ഒരുമിച്ചു നീങ്ങും

സുഷമയെ സ്വാഗതം ചെയ്ത ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഇന്ത്യയും ഇറാനും തീവ്രവാദത്തിന്‍റെ ഇരകളാണെന്ന് ട്വിറ്റില്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്റാന്‍: ബള്‍ഗേറിയയിലേക്കുള്ള യാത്രയ്ക്കിടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തി. അപ്രതീക്ഷിതമായാണ് സുഷമ ഇറാനില്‍ ഇറങ്ങിയത്. മേഖലയിലെ തീവ്രവാദ ശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം ഇറാനില്‍ നിന്നുണ്ടായി. ഇറാന്‍ വിദേശകാര്യ സഹമന്ത്രി സയ്യീദ് അബ്ബാസ് അര്‍ഗാച്ചിയുമായി സുഷമ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇറാൻ പാക്കിസ്ഥാന് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. 

സുഷമയെ സ്വാഗതം ചെയ്ത ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഇന്ത്യയും ഇറാനും തീവ്രവാദത്തിന്‍റെ ഇരകളാണെന്ന് ട്വിറ്റില്‍ കുറിച്ചു. മേഖലയിലെ തീവ്രവാദ ശക്തികളെ തുടച്ചു നീക്കാന്‍ ഇരു രാജ്യങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇത്തരം സംഭവങ്ങള്‍ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും കടുത്ത ഭാഷയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ബുധനാഴ്ച്ച തെക്കുകിഴക്കന്‍ ഇറാനിലുണ്ടായ ചാവേറാക്രമണത്തില്‍ ഇറാന്‍ സൈന്യത്തിന്‍റെ ഭാഗമായ റവല്യൂഷണറി ഗാര്‍ഡിലെ 27 ഭടന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളാണെന്നും തീവ്രവാദികളെ തുണയ്ക്കുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്താന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ തുറന്നടിച്ചു.

പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചപ്പോഴാണ് സമാനമായ അവസ്ഥയില്‍ ഇറാനും പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തേക്ക് വന്നത്. ഇതിന് പിന്നാലെയാണ് സുഷയുടെ സന്ദർശനം. 

ഇന്ത്യയുടെ സിആര്‍പിഎഫ് ഭടന്‍മാര്‍ക്ക് നേരെ കശ്മീരിലെ പുല്‍വാമയിലുണ്ടായതിന് സമാനമായ ആക്രമണമാണ് ഇറാന്‍ സൈന്യത്തിന് നേരേ ബുധനാഴ്ച്ച ഉണ്ടായത്. ഗാര്‍ഡുകള്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video