World

രാജ്യദ്രോഹ കേസ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

രാജ്യദ്രോഹക്കുറ്റം ശരിവെച്ചാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹക്കുറ്റം ശരിവെച്ചാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.

2013ല്‍ അന്നത്തെ നവാസ് ഷെരീഫ് സര്‍ക്കാരാണ് പര്‍വേസ് മുഷറഫിന്മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പര്‍വേസ് മുഷറഫിന്മേല്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.  2014ലാണ് പര്‍വേസ് മുഷറഫിനെതിരെ കുറ്റം ചുമത്തിയത്.

അതേസമയം പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിക്കുന്നതിനെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.  വിധിയില്‍ ഭേദഗതി വരുത്തണമെന്ന് തെഹ്‌രിക് ഇ ഇന്‍സാഫ് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ദുബായിലാണ് പര്‍വേസ് മുഷറഫ് ഇപ്പോള്‍ താമസിക്കുന്നത്. 1999 മുതല്‍ 2008 വരെ പാകിസ്ഥാന്‍ പ്രഡിഡന്റായിരുന്നു പര്‍വേസ് മുഷറഫ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT