World

പാക് ജയിലിൽ ഇന്ത്യൻ തടവുകാരൻ മരിച്ചു;  ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്  അധികൃതർ

ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി ഇന്ത്യയെ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എത്രയും വേ​ഗം മൃതദേഹം നാട്ടിലെത്തിക്കാനുള

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാനിലെ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ തടവുകാരൻ മരിച്ചതായി റിപ്പോർട്ടുകൾ. ​ഗുജറാത്ത് സ്വദേശിയായ ബിക്കാഭായ് ബാംബിനിയ (51) എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. 

ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി ഇന്ത്യയെ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എത്രയും വേ​ഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. 

2017 നവംബറിലാണ് അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് ബിക്കുഭായിയെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. 

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതോടെ ഇരു രാജ്യങ്ങളിലെയും തടവുപുള്ളികളുടെ കുടുംബങ്ങളും  ആശങ്കയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം