പ്രതീകാത്മക ചിത്രം 
World

പാര്‍ലമെന്റ് സമ്മേളനത്തിനിടെ പരിസരം മറന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട് എം പി ; ചിത്രം പുറത്ത്, വിചിത്ര വിശദീകരണം

പാര്‍ലമെന്റിലെ ഗാലറിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അശ്ലീല വീഡിയോ കാണുന്ന എംപിയുടെ ചിത്രം പകര്‍ത്തി പുറത്തുവിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക് : പാര്‍ലമെന്റ് സമ്മേളനത്തിനിടെ മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്ന എംപിയുടെ ചിത്രം പുറത്ത്. തായ് ലന്‍ഡ് പാര്‍ലമെന്റംഗം റൊന്നതെപ് അനുവാത് ആണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരണത്തിനിടെ പോണ്‍ വീഡിയോയില്‍ മുഴുകിയത്. 

പാര്‍ലമെന്റിലെ ഗാലറിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അശ്ലീല വീഡിയോ കാണുന്ന എംപിയുടെ ചിത്രം പകര്‍ത്തി പുറത്തുവിടുകയായിരുന്നു. 10 മിനുട്ടു നേരമാണ് അനുവാത് പരിസരം മറന്ന് വീഡിയോയില്‍ മുഴുകിയത്. മാസ്‌ക് പോലും ഊരിവെച്ചായിരുന്നു എംപി വീഡിയോ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി എംപി റൊന്നതെപ് അനുവാത് രംഗത്തെത്തി. തന്നോട് സഹായം അഭ്യര്‍ത്ഥിച്ച യുവതിയുടെ ചിത്രമാണ് ഫോണില്‍ കണ്ടതെന്നും അവരുടെ ചുറ്റുപാടുകള്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് താന്‍ ഫോണില്‍ ചിത്രം നോക്കിയതെന്നുമാണ് എം പിയുടെ വിശദീകരണം.

തായ്‌ലന്‍ഡിലെ ഭരണകക്ഷിയായ പലാംഗ് പ്രചാരത് പാര്‍ട്ടിയുടെ എം പിയാണ് അശ്ലീല വീഡിയോ കണ്ടത്. സംഭവത്തില്‍ സര്‍ക്കാര്‍ എംപിയോട് വിശദീകരണം തേടി. അതേസമയം എം പി ഫോണില്‍ നോക്കിയത് വ്യക്തിപരമായ കാര്യമാണെന്നും, അതിന്റെ പേരില്‍ നടപടി എടുക്കാനാകില്ലെന്നും പാര്‍ലമെന്റ് സ്പീക്കര്‍ ചുവാന്‍ ലീക്‌പൈ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം