World

പൊതുവേദിയിൽ കണ്ണുരുട്ടി മെലാനിയ, തിരഞ്ഞെടുപ്പ് ചൂടിനിടയിലും ഇവാൻകയോട് പോര്?  വിഡിയോ വൈറൽ 

മെലാനിയയും ഇവാൻകയും മുഖാമുഖം വന്നപ്പോഴുള്ള വിഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയസമ്മേളന വേദിയിൽ തിരഞ്ഞെടുപ്പിനൊപ്പം ചർച്ചയാകുകയാണ് പ്രഥമ വനിത മെലാനിയ ട്രംപും മകൾ ഇവാൻകയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ്. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ സജ്ജീകരിച്ച വേദിയിൽ നടന്ന ചടങ്ങിനിടെ മെലാനിയയും ഇവാൻകയും മുഖാമുഖം വന്നപ്പോഴുള്ള വിഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. 

ട്രംപിന് ആദ്യ ഭാര്യ ഇവാനയിലുള്ള മകളാണ് വൈറ്റ് ഹൗസ് ഉപദേശക കൂടിയായ ഇവാൻക. ദേശീയസമ്മേളന വേദിയിലെ പ്രസംഗം കഴിഞ്ഞ് മടങ്ങവെ ഇവാൻകയെ നോക്കി മെലാനിയ ചിരിച്ചെങ്കിലും ഞൊടിയിടയിൽ മുഖത്തെ ചിരി മങ്ങുന്നത് ക്യാമറയിൽ പതിഞ്ഞു. ചിരി മാഞ്ഞ് മെലാനിയ സ്റ്റേജിൽ നിന്ന് കണ്ണുരുട്ടുന്ന ദൃശ്യങ്ങളാണ് പിന്നെ ഇന്റർനെറ്റിൽ വൈറലായത്. 

അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ മണിക്കൂറുകൾക്കുള്ളിൽ കണ്ടത്. മെലാനിയ-ഇവാൻക പോരിന് കൂടുതൽ ആക്കം കൂട്ടുന്നതാണ് പുതിയ വിഡിയോ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT