World

പോയവര്‍ഷത്തെ തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും പാട്ടുകളും പങ്കുവച്ച് ഒബാമ 

2017ലെ ഒബാമയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ പാക്കിസ്താന്‍ എഴുത്തുകാരന്‍ മൊഹ്‌സിന്‍ ഹാമിദിന്റെ എക്‌സിറ്റ് വെസ്റ്റും പാട്ടുകളുടെ ലിസ്റ്റില്‍ കെന്‍ഡ്രിക് ലാമാറിന്റെയും ജയ് സിയും ഇടം നേടി

Author : സമകാലിക മലയാളം ഡെസ്ക്

പതിവുതെറ്റിക്കാതെ ഈ വര്‍ഷവും യുഎസ് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച പുസ്തകങ്ങളും പാട്ടുകളും പങ്കുവച്ചു. 2017ലെ ഒബാമയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ പാക്കിസ്താന്‍ എഴുത്തുകാരന്‍ മൊഹ്‌സിന്‍ ഹാമിദിന്റെ എക്‌സിറ്റ് വെസ്റ്റും പാട്ടുകളുടെ ലിസ്റ്റില്‍ കെന്‍ഡ്രിക് ലാമാറിന്റെയും ജയ് സിയും ഇടം നേടി.

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമെടുത്തപ്പോള്‍ മുതലുള്ള തന്റെ ശീലമാണ് ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ പോയവര്‍ഷം ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളെയും പാട്ടുകളെയുകുറിച്ച് എല്ലാവരോടും പങ്കുവയ്ക്കുക എന്ന് പറഞ്ഞുകൊണ്ടാണ് ഒബാമ 2017ലെ ലിസ്റ്റ് പങ്കുവച്ചത്. 

ലിസ്റ്റിലെ പുസ്തകങ്ങള്‍ ഇങ്ങനെ നീളുന്നു, നവോമി ആല്‍ഡര്‍മാന്റെ ദി പവര്‍, റോണ്‍ ഷെര്‍നോവിന്റെ ഗ്രാന്റ്, മാത്യൂ ഡെസ്മണ്ടിന്റെ എവിക്റ്റഡ്: പോവര്‍ട്ടി ആന്‍ഡ് പ്രോഫിറ്റ് ഇന്‍ ദി അമേരിക്കന്‍ സിറ്റി, ആമി ഗോള്‍ഡ്‌സ്‌റ്റൈയ്‌ന്റെ ആന്‍ അമേരിക്കന്‍ സ്‌റ്റോറി, മൊഹ്‌സിന്‍ ഹാമിദിന്റെ ഈസ്റ്റ് വെസ്റ്റ്, ജെയിംസ് മക്‌ബ്രൈഡിന്റെ ഫൈവ്-കാരറ്റ് സോള്‍, എലിസബത്ത് സ്‌ട്രോട്ടിന്റെ എനിതിങ് ഈസ് ഇംപോസിബിള്‍, കോറി ടെയ്‌ലറിന്റെ ഡൈയിംഗ്: എ മെമോയിര്‍, അമോര്‍ ടോവ്ല്‍സിന്റെ എ ജന്റില്‍മാന്‍ ഇന്‍ മോസ്‌കോ. ജെസ്മിന്‍ വാര്‍ഡിന്റെ സിങ്, അണ്‍ബറീഡ്, സിങും ഒബാമയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

പാട്ടുകളില്‍ കരീം അബ്ദുള്‍ ജബ്ബാറിന്റെ കോച്ച് വുഡന്‍ ആന്‍ഡി മിയും ഷെയ് സെറാനോയുടെ ബാസ്‌ക്കറ്റ്‌ബോളും ഉള്‍പ്പെടുന്നു. ലാമാറിന്റെ ഹംബിളും ജയ് സിയുടെ ഫാമിലി ഫ്യൂഡും ഇടം നേടി. ഹാരി സ്റ്റൈല്‍സിന്റെ സൈന്‍ ഓഫ് ദി ടൈംസും ലിസ്റ്റിലുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത, അര്‍ണബ് കരതൊട്ടു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത

കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു; മദ്യപ സംഘങ്ങൾ തമ്മിലുള്ള തർക്കമെന്ന് സംശയം

'ഓടി ജയിച്ചാലെങ്കിലും ഒരു വീടു കിട്ടുമോ സാറേ...'; കടം വാങ്ങിയ സ്പൈക്കുമായി സ്വര്‍ണം ഓടിയെടുത്ത് അക്ഷയ

'അര്‍ണബ്' കരതൊട്ടു, ജഡ്ജിയുടെ ഫ്‌ലാറ്റില്‍ നിന്നും ആഡംബര ബൈക്ക് പിടിച്ചെടുത്തു, ഇസ്രയേലില്‍ ഇഞ്ചോടിഞ്ച് ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഫ്‌ലൈ ദുബൈ ആക്രമണം: ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി