കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു; മദ്യപ സംഘങ്ങൾ തമ്മിലുള്ള തർക്കമെന്ന് സംശയം

മൊബൈൽ ട്രാക്കുചെയ്താണ് പൊലീസ് ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്
Baigesh Murder
കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു
Edited By:
Updated on: 
1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടില്‍ ബൈഗേഷ്(42) ആണ് മരിച്ചത്. സംഭവത്തിൽ തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളെ പൊലീസ് പിടികൂടി.

Baigesh Murder
'ജെൻസി കൂട്ടായ്മ അറിഞ്ഞില്ലേ ഈ നീചമായ അനീതികൾ…'

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പൊലീസ് അറിയിച്ചു. കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

കഴുത്തിന്റെ ഇടതുഭാ​ഗത്താണ് ബൈ​ഗേഷിന് കുത്തേറ്റത്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മനേഷിനെ തിരുവച്ചിറ കുളത്തിനുസമീപത്തുവെച്ചാണ് പൊലീസ് പിടികൂടിയത്. മൊബൈൽ ട്രാക്കുചെയ്താണ് പൊലീസ് ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്.

Baigesh Murder
ജഡ്ജിയുടെ ഫ്‌ലാറ്റില്‍ 7 മണിക്കൂറോളം നീണ്ട റെയ്ഡ്, ആഡംബര ബൈക്കും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു; ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിലേക്ക്
Baigesh Murder
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; ജാമ്യത്തെ എതിർത്ത് പൊലീസ്
Summary

Young man stabbed to death in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com