'ജെൻസി കൂട്ടായ്മ അറിഞ്ഞില്ലേ ഈ നീചമായ അനീതികൾ…'

'പി എസ് സി എന്ന സംവിധാനത്തിൽ നടക്കുന്ന കുംഭകോണം മനസ്സിൽ രോഷാഗ്നി പടർത്തുന്നു'
PSC
പിഎസ് സി, വളര്‍മതി
Edited By:
Updated on: 
1 min read

തിരുവനന്തപുരം: പിഎസ് സി ക്രമക്കേടുകളിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. എൽ പി സ്കൂള്‌ ടീച്ചേഴ്സ് റാങ്ക് ലിസ്റ്റിലുള്ള വളർമതി എന്ന യുവതിയുടെ കണ്ണീരണിഞ്ഞ ഈ മുഖം കാണുന്നതിന്റെ വിഷമത്തോടൊപ്പം പി എസ് സി എന്ന സംവിധാനത്തിൽ നടക്കുന്ന കുംഭകോണം മനസ്സിൽ രോഷാഗ്നി പടർത്തുന്നുവെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

PSC
ജഡ്ജിയുടെ ഫ്‌ലാറ്റില്‍ 7 മണിക്കൂറോളം നീണ്ട റെയ്ഡ്, ആഡംബര ബൈക്കും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു; ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിലേക്ക്

ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ഒരു ലക്ഷം രൂപ ശമ്പളം കൂടുതൽ വാങ്ങുന്ന കേരളത്തിലെ പി എസ് സി ചെയർമാനും അംഗങ്ങളും കാണിച്ച അഴിമതിയുടേം വൃത്തികേടിന്റേം പേരിൽ അവരെ പുത്താക്കണമെന്ന് രാഷ്ട്രതിയോടു ശുപാർശ ചെയ്ത മുൻ കേരള ഗവർണ്ണറെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ പരീക്ഷകളിൽ ക്രമക്കേടു കാണിച്ച് തങ്ങൾക്കിഷ്ടമുള്ളവരെ വലിയ പദവിയുള്ള ഉദ്യോഗങ്ങളിൽ പോലും നിയമിക്കാനുള്ള ക്രിമിനൽ നീക്കത്തിനു ചുക്കാൻ പിടിച്ചവർ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാൻ ശ്രമിച്ചാൽ അവരെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കണം. അനീതിക്കെതിരെ വലിയ ആത്മരോഷം പ്രകടിപ്പിക്കുന്ന നമ്മുടെ ജെൻസി കൂട്ടായ്മ അറിഞ്ഞില്ലേ ഈ നീചമായ അനീതികൾ. വിനയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മനോരമ പത്രത്തിൽ ഈ ഫോട്ടോ കണ്ടപ്പോൾ നമ്മുടെ പി എസ്സ് സി സംവിധാനത്തെ പറ്റി ഇപ്പോൾ കേൾക്കുന്ന നിരവധി ഞെട്ടിക്കുന്ന കഥകളാണ് മനസ്സിലേക്ക് ഓടി വന്നത്..

എൽ പി സ്കൂള്‌ ടീച്ചേഴ്സ് റാങ്ക് ലിസ്റ്റിലുള്ള വളർമതി എന്ന യുവതിയുടെ കണ്ണീരണിഞ്ഞ ഈ മുഖം കാണുന്നതിന്റെ വിഷമത്തോടൊപ്പം പി എസ് സി എന്ന സംവിധാനത്തിൽ നടക്കുന്ന കുംഭകോണമാണ് മനസ്സിൽ രോഷാഗ്നി പടർത്തുന്നത്..

ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ഒരു ലക്ഷം രൂപ ശമ്പളം കൂടുതൽ വാങ്ങുന്ന കേരളത്തിലെ പി എസ് സി ചെയർമാനും അംഗങ്ങളും കാണിച്ച അഴിമതിയുടേം വൃത്തികേടിന്റേം പേരിൽ അവരെ പുത്താക്കണമെന്ന് രാഷ്ട്രതിയോടു ശുപാർശ ചെയ്ത മുൻ കേരള ഗവർണ്ണറെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു..

പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ പരീക്ഷകളിൽ ക്രമക്കേടു കാണിച്ച് തങ്ങൾക്കിഷ്ടമുള്ളവരെ വലിയ പദവിയുള്ള ഉദ്യോഗങ്ങളിൽ പോലും നിയമിക്കാനുള്ള ക്രിമിനൽ നീക്കത്തിനു ചുക്കാൻ പിടിച്ചവർ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാൻ ശ്രമിച്ചാൽ അവരെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കണം എന്നാണെന്റെ അഭിപ്രായം…

അനീതിക്കെതിരെ വലിയ ആത്മരോഷം പ്രകടിപ്പിക്കുന്ന നമ്മുടെ ജെൻസി കൂട്ടായ്മ അറിഞ്ഞില്ലേ ഈ നീചമായ അനീതികൾ…

അവരെയല്ലേ ഇത്തരം അഴിമതികൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത്?

PSC
പരീക്ഷാ ക്രമക്കേട്: പിഎസ് സി ചെയര്‍മാന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍
PSC
പുലര്‍ച്ചെ യാത്രക്കിടെ സ്ലീപ്പര്‍ കോച്ചില്‍ കയറി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
Summary

Film Director Vinayan criticizes PSC irregularities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com