

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരന്‍ ഓടിച്ച വാഹം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ലാറ്റില്‍ നടന്ന പരിശോധന ഏഴു മണിക്കൂറോളം നീണ്ടു നിന്നു. രാത്രി ഒമ്പതുമണിയോടെ ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്. ആഡംബര ബൈക്കും ഡിജിറ്റല്‍ തെളിവുകളും കമ്പനിപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും, ഫ്‌ലാറ്റ് ജീവനക്കാരുടെ മൊഴികളും ശേഖരിച്ചിട്ടുണ്ട്.
അതേസമയം 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നും, ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അപകടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ച പൊലീസുകാരനെതിരെയും, ജഡ്ജിക്കെതിരെയും കര്‍ശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. പണത്തിന്റെയും ഉന്നത സ്വാധീനത്തിന്റെയും പേരില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ളവർ ഇടപെട്ട് അന്വേഷണം ഉറപ്പുനൽകിയതിനെത്തുടർന്ന് കുടുംബം സമരം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. 2026 ഒക്ടോബർ 25-ന് പുലർച്ചെ എറണാകുളം ചേരാനല്ലൂരിൽ വെച്ച് ജയബാലകൃഷ്ണൻ (55) സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പ്രായപൂർത്തിയാകാത്ത (17 വയസ്സുള്ള) കുട്ടി ഓടിച്ച ബെൻസ് കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. സംഭവത്തിൽ എഡിജിപി പി വിജയൻ ഇന്നലെ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിലെത്തി വീട്ടുകാരുമായി സംസാരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates