World

പ്രതിഷേധം കനത്തു; ട്രംപിനെ ഭൂ​ഗർഭ അറയിൽ ഒളിപ്പിച്ചു

പ്രതിഷേധം കനത്തു; ട്രംപിനെ ഭൂ​ഗർഭ അറയിൽ ഒളിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ലോയിഡ്‌ പൊലീസ് പീഡനത്തിൽ മരിച്ച സംഭവത്തിൽ വാഷിങ്ടണിൽ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാർ വൈറ്റ്ഹൗസിന് മുന്നിൽ തടിച്ചു കൂടി. ഇതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭൂഗർഭ അറയിലേക്ക് മാറ്റി. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

ഒരു മണിക്കൂർ സമയം മാത്രമേ വൈറ്റ്ഹൗസിലെ ഭൂഗർഭ ബങ്കറിൽ  ട്രംപ് ചിലവഴിച്ചുള്ളൂ. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും തടയുകയായിരുന്നു. 

അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുമ്പിലുണ്ടായ പ്രതിഷേധത്തിൽ ട്രംപിനേയും സംഘത്തേയും ഞെട്ടിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വൈറ്റ്ഹൗസിൽ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയേയും മകൻ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതിൽ വ്യക്തതയില്ല. 

ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ 40ഓളം നഗരങ്ങളിൽ ഞായറാഴ്ച കർഫ്യൂ ഏർപ്പെടുത്തി. പ്രതിഷേധക്കാരെ നേരിടാൻ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

'രക്ഷാപ്രവർത്തന' കേസ് അട്ടിമറി: എസ്ഐടി റിപ്പോർട്ട് കൈമാറാതെ ഡിജിപി; മുഖ്യമന്ത്രിയെ നേരിൽ കാണാൻ പരാതിക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷ ഇന്ന്; വിധി മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം

ഇറാൻ കമാൻഡ് സെന്ററുകളിൽ യുഎസ് ആക്രമണം, തിരിച്ചടിച്ച് ടെഹ്റാൻ; ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമെന്ന് ട്രംപ്

'മുഖ്യമന്ത്രിയുടെ സ്വപ്‌നം മലങ്കര സഭയുടെ ചിരകാല സ്വപ്നം'; വിഡി സതീശന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ