World

ഫ്രാന്‍സില്‍ പാര്‍ലമെന്റിലും മക്രോണിന് വിജയം

ഇതാദ്യമായാണ് രൂപപ്പെട്ട് മാസനങ്ങള്‍ മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഫ്രാന്‍സില്‍ രണ്ട് സഭകളിലും തികഞ്ഞ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുന്നത്

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഫ്രാന്‍സിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയില്‍ 577ല്‍ 361 സീറ്റുകള്‍ നേടി മക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടി വിജയിച്ചു.റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126 ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46 ഉം ളാ ഫ്രാന്‍സ് ഇന്‍സോമൈസ് 26 ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റ് പാര്‍ട്ടികള്‍ പത്തും സീറ്റുകള്‍ നേടി. 577 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികയ്ക്കാന്‍289 സീറ്റുകള്‍ വേണം.

ഇതാദ്യമായാണ് രൂപപ്പെട്ട് മാസനങ്ങള്‍ മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഫ്രാന്‍സില്‍ രണ്ട് സഭകളിലും തികഞ്ഞ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു പുറത്തുവന്ന മക്രോണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഒന്‍മാര്‍ഷ് പാര്‍ട്ടി രൂപരീകരിക്കുന്നത്. ഫ്രാന്‍സിലെ പരമ്പാരാഗത പാര്‍ട്ടികളെ കടത്തിവെട്ടിയാണ് മക്രോണ്‍ തന്റെ പാര്‍ട്ടിയെ രണ്ടുസഭകളിലും വിജയിപ്പിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ പാര്‍ട്ടിക്ക് വിധേയന്‍, സ്വതന്ത്രനായി മത്സരിക്കാനും ഇല്ല'; സുധാകരന്‍ വഴങ്ങി

സീറ്റില്ലെന്ന് കോൺ​ഗ്രസ്, 'കൈ' വിടാതെ സുധാകരൻ; യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചേലക്കരയിലും പുനലൂരിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്‌, വിമത നീക്കവുമായി കോൺഗ്രസ്

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ആശംസകള്‍ നേര്‍ന്ന് കേരളാ ഗവര്‍ണര്‍

ഐഐഎഫ്സിഎല്ലിൽ മാനേജർ,അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 37 ഒഴിവുകൾ, ഏപ്രിൽ 10 വരെ അപേക്ഷിക്കാം

SCROLL FOR NEXT