World

ബാല്‍ക്കണിയില്‍ ഒരുക്കിയത് സ്റ്റൈലന്‍ ക്രിസ്മസ് ട്രീ; പതുങ്ങിയിരുന്ന് പത്തടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ജോണ്‍  കിളികളുടെ ശബ്ദം കേട്ട് ബാല്‍ക്കെണിയിലേക്ക് ഇറങ്ങിയപ്പോഴാണ് ക്രിസ്മസ് ട്രീയില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ ബാല്‍ക്കണിയില്‍ ഒരുക്കിയ ക്രിസ്മസ് ട്രീയില്‍ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേയ്‌നിലാണ് പെരുമ്പാമ്പ് ക്രിസ്മസ് ട്രീയിലെ അലങ്കാരങ്ങള്‍ക്കിടയില്‍ പതുങ്ങിയത്. ലെനെ ഷാപ്മാനും പങ്കാളി ജോണ്‍ ബ്രൂക്കും കൂടി അലങ്കരിച്ച് ബാല്‍ക്കണിയില്‍ വച്ചിരുന്ന ക്രിസ്മസ് ട്രീയിലാണ് പെരുമ്പാമ്പിന്റെ വാസം.

വീടിന്റെ ബാല്‍ക്കണിയില്‍ ബട്ചര്‍ കിളികള്‍ പതിവ് സന്ദര്‍ശകരാണ്. ഇവയെ ലക്ഷ്യമിട്ടാവാം പെരുമ്പാമ്പെത്തിയതെന്നാണ് നിഗമനം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ജോണ്‍ ബ്രൂക്ക്‌സ് കിളികളുടെ ശബ്ദം കേട്ട് ബാല്‍ക്കെണിയിലേക്ക് ഇറങ്ങിയപ്പോഴാണ് ക്രിസ്മസ് ട്രീയില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്.

പാമ്പിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം പെട്ടെന്നു തന്നെ ബാല്‍ക്കണിയിലേക്കുള്ള വാതില്‍ അടച്ച് ജോണ്‍ ബ്രൂക്ക് വീടിനുള്ളില്‍ കയറി. പാമ്പിനെ അവിടെത്തന്നെ തുടരാനും ദമ്പതികള്‍ അനുവദിച്ചു. മണിക്കൂറുകളോളം ട്രീയില്‍ ചെലവഴിച്ച പെരുമ്പാമ്പ് രാത്രി പത്ത് മണിയോടു കൂടിയാണ് അതില്‍ നിന്നിറങ്ങി മെല്ലെ പുറത്തേക്കിഴഞ്ഞു പോയത്.ജോണ്‍ ബ്രൂക്ക് പങ്കുവച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT