World

ബ്രിട്ടണില്‍ ഇന്ത്യക്കാരി വീട്ടിനുളളില്‍ മരിച്ചനിലയില്‍, തലയ്ക്ക് ഗുരുതരമായ പരിക്ക്; മുന്‍ ഭര്‍ത്താവിനും മകനുമെതിരെ കൊലപാതക കുറ്റം

ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജയായ 54 കാരി വീട്ടിനുളളില്‍ മരിച്ചനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജയായ 54 കാരി വീട്ടിനുളളില്‍ മരിച്ചനിലയില്‍. മുന്‍ ഭര്‍ത്താവിനെയും മകനെയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 

54കാരിയായ ബാല്‍വിന്ദര്‍ ഗാഹിറിനെയാണ് വാര്‍വിക്ഷയറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ജാസ്ബിന്ദര്‍ ഗാഹിര്‍ (57), രോഹന്‍ ഗാഹിര്‍( 23) എന്നിവരെയാണ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ചയാണ് സംഭവം. ലില്ലിംഗ്ടണിലെ വീട്ടില്‍ 54 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി എന്ന വിവരം വാര്‍വിക്ഷയര്‍ പൊലീസിന് ലഭിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും