World

ഭാര്യയുടെ ജന്‍മദിനം ആഘോഷിക്കാന്‍ ദ്വീപില്‍ പോയി; ബ്രിട്ടീഷ് സഞ്ചാരിയെ സ്രാവ് വിഴുങ്ങി, ദാരുണാന്ത്യം

ഭാര്യയുടെ ജന്മദിനം ആഘോഷിക്കാന്‍ കടലില്‍പ്പോയ ബ്രിട്ടീഷ് വിനോദ സഞ്ചാരിയെ സ്രാവ് ഭക്ഷണമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഭാര്യയുടെ ജന്മദിനം ആഘോഷിക്കാന്‍ കടലില്‍പ്പോയ ബ്രിട്ടീഷ് വിനോദ സഞ്ചാരിയെ സ്രാവ് ഭക്ഷണമാക്കി. ഇഡിങ്ബര്‍ഗില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് മാര്‍ട്ടിന്‍ ട്യൂര്‍ണറിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഭാര്യയുടെ നാല്‍പ്പതാം ജന്‍മദിനം ആഘോഷിക്കാനാണ് ഇദ്ദേഹം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപിലെത്തിയത്. കടലില്‍ നീന്താനിറങ്ങിയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

പിന്നീട് ചത്ത ഒരു സ്രാവിന്റെ വയറ്റില്‍ നിന്ന് ഇയാളുടെ കയ്യും മറ്റ് ശരീര ഭാഗങ്ങളും കണ്ടെത്തി. ഈ സ്രാവിന് 13 അടി നീളമുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന വെഡ്ഡിങ് റിങ് മനസ്സിലാക്കിയാണ് ഭാര്യ റിച്ചാര്‍ഡിന്റെ ശരിരാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞത്. ശരീര ഭാഗങ്ങള്‍ ഇയാളുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

SCROLL FOR NEXT