World

ഭീകരൻ ഹാഫിസ് സയീദിന് 11 വർഷം തടവ്; ശിക്ഷ വിധിച്ചത് പാക് കോടതി

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിന് 11 വർഷത്തെ തടവ് ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിന് 11 വർഷത്തെ തടവ് ശിക്ഷ. പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹാഫിസ് സയീദിനെ ശിക്ഷിച്ചത്. പാകിസ്ഥാനിലെ ലാഹോറിലും ഗുജറന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് കോടതി വിധി. ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസുകളാണിത്.

കഴിഞ്ഞ ഡിസംബര്‍ 11ന് ഹാഫിസ് സയീദിനെതിരെയും ഇയാളുടെ കൂട്ടാളിക്കെതിരെയും കോടതി കുറ്റം ചുമത്തിയിരുന്നു. ഓരോ കേസിലും അഞ്ചര വര്‍ഷം വീതം തടവും 15000 രൂപ പിഴയുമാണ് ഹാഫിസ് സയീദിന് കോടതി വിധിച്ചത്. രണ്ട് കേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ലഷ്‌കര്‍ ഇ ത്വയിബ നേതാവായ ഹാഫിസ് സയീദ്. 166 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT