World

ഭൂമിയെ വലം വച്ചത് 3152 തവണ; ദൗത്യം പൂർത്തിയാക്കി ആ മൂന്ന് പേരും തിരിച്ചെത്തി

ബഹിരാകാശ നിലയത്തിൽ 197 ദിവസങ്ങൾ ചെലവിട്ട് അവർ മൂന്ന് പേരും, എക്സ്പെഡിഷൻ 57ലെ അം​ഗങ്ങൾ ഭൂമിയിൽ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

ഹിരാകാശ നിലയത്തിൽ 197 ദിവസങ്ങൾ ചെലവിട്ട് അവർ മൂന്ന് പേരും, എക്സ്പെഡിഷൻ 57ലെ അം​ഗങ്ങൾ ഭൂമിയിൽ തിരിച്ചെത്തി. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ സെർജി പ്രോകോപൈവ്, നാസയുടെ സെറീന ഔനോൺ ചാൻസലർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അലക്സാണ്ടർ ​ഗെർസ്റ്റ് എന്നിവരാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. കസാഖിസ്ഥാനിൽ ഇവർ സുരക്ഷിതരായി ഇറങ്ങി. 

ഉദ്യമത്തിനിടെ ഭൂമിയെ 3152 തവണയാണ് ഇവർ വലം വച്ചത്. ഏകദേശം 13.4 കോടി കിലോമീറ്റർ ദൂരമാണ് അവർ പിന്നിട്ടത്. ഇക്കഴിഞ്ഞ ജൂൺ ആറിനാണ് ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. രണ്ട് ദിവസത്തിന് ശേഷം അവർ അവിടെ എത്തിച്ചേർന്നിരുന്നു. 

ഒനോൺ ചാൻസലറിന്റെ ദൗത്യം അവസാനിക്കാൻ 16 ദിവസം ബാക്കിയുള്ളപ്പോൾ നാസയുടെ ആനി മക്‌ക്ലെയിനും നിലയത്തിലെത്തിച്ചേർന്നു. യുഎസിന്റെ രണ്ട് വനിതാ ബഹിരാകാശ ശാസ്ത്രജ്ഞർ ഒന്നിച്ച് ബഹിരാകാശ നിലയത്തിൽ ഇതാദ്യമായാണ് ചെലവിട്ടതെന്ന് നാസ പ്രസ്താവനയിൽ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

12 ലക്ഷം രൂപയുടെ മാസ്റ്റേഴ്സ് സ്കോളർഷിപ്പുമായി ബർമിങ് ഹാം യൂണിവേഴ്സിറ്റി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം അവസരം, മെയ് 31 നകം അപേക്ഷിക്കണം

SCROLL FOR NEXT