World

മക്കയിലെ ഹറം പള്ളിയിലേക്ക് കാറോടിച്ച് കയറ്റി വാതില്‍ തകര്‍ത്തു; ഒരാള്‍ പിടിയില്‍ (വീഡിയോ)

മക്കയിലെ ഹറം പള്ളിയിലേക്ക് കാറോടിച്ച് കയറ്റി വാതില്‍ തകര്‍ത്തു; ഒരാള്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: മക്കയിലെ ഹറം പള്ളിയിലേക്ക് അതിവേഗതയില്‍ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഹറം സുരക്ഷാ വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്വദേശി പൗരനാണ് കാറോടിച്ച് കയറ്റാന്‍ ശ്രമിച്ച് പിടിയിലായത്. 

ഹറം പള്ളിയുടെ തെക്ക് ഭാഗത്തുള്ള ഗെയിറ്റിലാണ് കാര്‍ ചെന്നിടിച്ചത്. കാര്‍ ശക്തമായി ഇടിച്ചതിന്റെ ഫലമായി വാതിലിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

കാറോടിച്ച് കയറ്റിയ വ്യക്തി മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി സൗദി സമയം പത്തരയ്ക്കായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രതിയെ നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വിഭാഗം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT