World

'മഹാത്മ ഗാന്ധിയേയും അവര്‍ വെറുതെ വിട്ടില്ല'- പ്രതിഷേധക്കാര്‍ അക്രമികളുടെ സംഘമെന്ന് ട്രംപ്

'മഹാത്മ ഗാന്ധിയേയും അവര്‍ വെറുതെ വിട്ടില്ല'- പ്രതിഷേധക്കാര്‍ അക്രമികളുടെ സംഘമെന്ന് ട്രംപ്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധമുയര്‍ത്തിയവര്‍ അക്രമികളുടെ കൂട്ടമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണിലെ ഗാന്ധി പ്രതിമയെ പോലും അവര്‍ വെറുതെ വിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. മിനസ്സോട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രതിഷേധക്കാരെ അക്രമി സംഘമെന്ന് ട്രംപ് വിശേഷിപ്പിച്ചത്. 

'ആദ്യമവര്‍ എബ്രഹാം ലിങ്കന്റെ പ്രതിമ തകര്‍ത്തു. പിന്നീട് ജോര്‍ജ് വാഷിങ്ടണിന്റേയും തോമസ് ജെഫേഴ്സണിന്റേയും പ്രതിമകളെ അവര്‍ ആക്രമിച്ചു. സമാധാനം മാത്രമാഗ്രഹിച്ച മഹാത്മ ഗാന്ധിയേയും അവര്‍ വെറുതെ വിട്ടില്ല. നിലവില്‍ നമുക്ക് സമാധാനമുള്ളതിനാലും ഗാന്ധിയോട് പ്രതിപത്തി ഇല്ലാത്തതിനാലുമായിരിക്കും അവരങ്ങനെ ചെയ്തത്, ഗാന്ധി പ്രതിമയ്ക്ക് നിത്യശാന്തി നേരുന്നു'- ട്രംപ് പറഞ്ഞു. 

രാജ്യത്തുടനീളം പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ചെയ്യുന്ന കാര്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് തോന്നുന്നത്. അവര്‍ അക്രമികളുടെ ഒരു സംഘം മാത്രാമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇക്കഴിഞ്ഞ മെയ് 25ന് മിനിയപൊളിസില്‍ പോലീസുദ്യോഗസ്ഥന്റെ ആക്രമണത്തിലാണ് ആഫ്രിക്കന്‍-അമേരിക്കനായ ജോര്‍ജ് ഫ്ളോയിഡ് മരിച്ചത്. ഫ്ളോയിഡിന്റെ മരണത്തിന്റെ വീഡിയോ വന്‍തോതില്‍ പ്രചരിക്കുകയും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള പീഡനത്തിനെതിരെയുള്ള പ്രതിഷേധം യുഎസില്‍ ശക്തമാകുകയും ചെയ്തിരുന്നു. രാജ്യത്തുടനീളം പൊതുമുതല്‍ ഉള്‍പ്പെടെയുളളവ പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT