World

മുസ്ലിം വിരുദ്ധ പരാമർശം; ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനെ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു

ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയിർ നെതന്യാഹുവിനെ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ജെറുസലേം: ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയിർ നെതന്യാഹുവിനെ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് യെയിർ നെതന്യാഹുവിനെ ഫെയ്സ്ബുക്ക് അധികൃതർ ബ്ലോക്ക് ചെയ്തത്. യെയിര്‍ നെതന്യാഹു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

മുസ്ലിം സാന്നിധ്യം ഒട്ടും ഇല്ലാത്ത ഐസ്‌ലന്‍ഡിലും ജപ്പാനിലുമാണ് അക്രമങ്ങൾ ഇല്ലാത്തത് എന്ന പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. രണ്ട് സൈനികരടക്കം അഞ്ച് ഫലസ്തീനികളും മൂന്ന് ഇസ്രേയലി പൗരന്‍മാരും കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു യെയിറിന്റെ പോസ്റ്റ്. 27കാരന്റെ പോസ്റ്റ് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്ത ശേഷമാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.

ഒരു ദിവസത്തേക്കാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യ്തത്. മുന്‍പും സമാന പരാമര്‍ശങ്ങൾ നടത്തി യെയിര്‍ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെ യെയിർ ട്വിറ്ററിലൂടെ വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്നായിരുന്നു യെയിറിന്റെ വിമർശനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും