World

'മോദി' ജഴ്‌സിയുമായി ഫിഫ;  സമ്മാനവുമായി എത്തിയത് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ 

അര്‍ജന്റീന സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിഫ ' മോദി' ജഴ്‌സി സമ്മാനിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി അര്‍ജന്റീനയിലെത്തിയത്. 

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐയേഴ്‌സ്: അര്‍ജന്റീന സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിഫ ' മോദി' ജഴ്‌സി സമ്മാനിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി അര്‍ജന്റീനയിലെത്തിയത്. 

പേര് രേഖപ്പെടുത്തിയ നീല ജഴ്‌സി ഫിഫ പ്രസിഡന്റ് സമ്മാനിച്ച കാര്യം
പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. അര്‍ജന്റീനയെന്നാല്‍ ഫുട്‌ബോളെന്നാണ് ഇന്ത്യയില്‍ പറയുന്നതെന്നും അര്‍ജന്റീനിയന്‍ താരങ്ങള്‍ ഇന്ത്യക്കാരുടെ ഇഷ്ടതാരങ്ങളാണ് എന്നും മോദി ട്വിറ്ററില്‍ പറഞ്ഞു. 

മറഡോണയ്ക്ക് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ടെന്ന് പറഞ്ഞ മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ഫുട്‌ബോള്‍ ബന്ധത്തെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തി. ഇന്ത്യന്‍ തത്വചിന്തയോടും സംഗീതത്തോടും താത്പര്യമുള്ളവര്‍ ഇവിടെയുള്ളത് പോലെയാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT