World

യുഎഇ ദിര്‍ഹം 21 ലേക്ക്, കുവൈറ്റ് ദിനാര്‍ 240 കടന്നു; ആനുകൂല്യം മുതലാക്കാന്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് പണത്തിന്റെ കുത്തൊഴുക്ക്, 20 ശതമാനം വരെ വര്‍ധന

രൂപയുടെ വിനിമയമൂല്യത്തില്‍ ഇടിവ് സംഭവിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ദുബായ്: രൂപയുടെ വിനിമയമൂല്യത്തില്‍ ഇടിവ് സംഭവിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ശമ്പളം ലഭിക്കുന്ന സമയത്തെ വിനിമയനിരക്കിലെ ആനുകൂല്യം മുതലാക്കാന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരിക്കുകയാണ്. 15 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില കുതിച്ച് ഉയരുന്നതും ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ മുഖ്യകാരണം.  

ചരിത്രത്തിലാദ്യമായി യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയനിരക്ക് 20 രൂപ കടന്നു. ഒരു ദിര്‍ഹത്തിന് 20.08 രൂപ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്. രൂപയുടെ മൂല്യം വീണ്ടും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഡിസംബറോടെ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയനിരക്ക് 21 രൂപയില്‍ എത്തുമെന്നും ഇവര്‍ പ്രവചിക്കുന്നു. 

ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്ന നിരക്ക് താഴ്ന്നിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ 19.75 എന്ന നിലയിലേക്കും ഒടുവില്‍ 20 രൂപ കടക്കുകയും ചെയ്തിരിക്കുകയാണ്.

രൂപയുടെ മൂല്യം ഡോളറിന് 70 എന്ന നിലയിലേക്ക് വീണ ആഗസ്റ്റില്‍ 230.60 ആയിരുന്നു ഒരു കുവൈറ്റ് ദിനാറിന്. ഇപ്പോള്‍ ദിനാറുമായുളള വിനിമയ നിരക്ക് 240.75 രൂപയിലേക്ക് മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്-സെപ്തംബറില്‍ 217 ആയിരുന്നു മൂല്യം. ഒരു വര്‍ഷം കൊണ്ട് 
രൂപയുടെ മൂല്യത്തില്‍ അഞ്ചുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

എന്നാല്‍, രൂപയുടെ മൂല്യമിടിഞ്ഞതിനാല്‍ നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകും. അതുകൊണ്ടുതന്നെ കടം വാങ്ങിയും വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡില്‍നിന്നെടുത്തും മറ്റും ഈ സമയത്ത് നാട്ടിലേക്ക് പണമയക്കുന്നത് ബുദ്ധിയല്ലെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT