World

റഷ്യക്ക് പുതിയ പ്രഥമ വനിത...? മുൻ ജിംനാസ്റ്റിക്സ് താരമായ 35 കാരിയെ വിവാഹം കഴിക്കാനൊരുങ്ങി പുടിൻ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വീണ്ടും വാഹിതനാകാനൊരുങ്ങുന്നതായി സൂചന

സമകാലിക മലയാളം ഡെസ്ക്

മോസ്ക്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വീണ്ടും വാഹിതനാകാനൊരുങ്ങുന്നതായി സൂചന. മോസ്ക്കോയിൽ വാർഷിക വാർത്താ സമ്മേളനത്തിനിടെ പുടിൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 66 കാരനായ പുടിൻ 35 കാരിയായ മുൻ ജിംനാസ്റ്റിക്സ് താരം അലീന കബേവയെയാണ് വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്.

എയർ ഹോസ്റ്റസായിരുന്ന ല്യൂഡ്മില പുടിനയെ 1983ലാണ് പുടിൻ വിവാഹം കഴിച്ചത്. 2013ൽ വിവാഹ മോചിതനായി. 30 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. വിവാഹ ശേഷം ല്യൂഡ്മില ജോലി ചെയ്യണമെന്ന് പുടിൻ ആ​ഗ്ര​ഹിച്ചിരുന്നില്ല. പ്രഥമ വനിതയെന്ന സ്ഥാനം ല്യുഡ്മിലയും ആ​ഗ്രഹിച്ചിരുന്നില്ല. ഇതോടെ ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു. പുടിന്റെ ജോലിയോടുള്ള അമിത താത്പര്യവും വേർപിരിയലിലേക്ക് നയിച്ചു. 

വിവാഹം കഴിക്കാനൊരുങ്ങുന്ന അലീന കബേവ ഉസ്ബെക്കിസ്ഥാനിലാണ് ജനിച്ചത്. ജിംനാസ്റ്റിക്സിൽ ഒളിംപിക് സ്വർണ ജേത്രി കൂടിയാണ് അലീന. പത്ത് വർഷത്തോളമായി ഇരുവരും പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT