World

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അബോധാവസ്ഥയില്‍ ; വിഷം ഉള്ളില്‍ച്ചെന്നതില്‍ ദുരൂഹത ; അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട് 

ചായയില്‍ വിഷം കലര്‍ത്തി അലക്‌സിക്ക് നല്‍കിയതായാണ് സംശയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ : റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അബോധാവസ്ഥയില്‍ ആശുപത്രിയില്‍. സൈബീരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവാല്‍നി വെന്റിലേറ്ററിലാണെന്നും, ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

വിഷബാധയെത്തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് അബോധാവസ്ഥയില്‍ ആയതെന്നാണ് റിപ്പോര്‍ട്ട്. ചായയില്‍ വിഷം കലര്‍ത്തി അലക്‌സിക്ക് നല്‍കിയതായാണ് സംശയിക്കുന്നത്. ചൂടുദ്രാവകത്തില്‍ വിഷം കലര്‍ത്തി നല്‍കിയതുവഴി ശരീരത്തില്‍ പെട്ടെന്ന് വ്യാപിച്ചെന്നും, അതാണ് അതീവ ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി വക്താവ് കിര യാര്‍മിഷ് അറിയിച്ചു. 

പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനാണ് 44 കാരനായ അലക്‌സി നവാല്‍നി. പുടിന് അധികാരത്തില്‍ തുടരാനായി ഭരണഘടന ഭേദഗതി ചെയ്തത് ജനാധിപത്യത്തിന്റെ അട്ടിമറിയാണെന്നും ഭരണഘടനയുടെ ലംഘനമാണെന്നും നുവാല്‍നി ആരോപിച്ചിരുന്നു. പുടിന്റെ ഭരണത്തിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന് നുവാല്‍നിയെ ഭരണകൂടം പലതവണ ജയിലില്‍ അടച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT