World

ലഹരി വിട്ടൊരു കളിയില്ല; ഭീകരാക്രമണത്തിനിടെ ബിയര്‍ ഗ്ലാസുമായി ഓടുന്ന യുവാവിന്റെ ചിത്രം വൈറലാകുന്നു

ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ലണ്ടന്‍ മോചിതമായി വരുന്നതിന് ഇടയില്‍ ബിയറുമായി ഓടുന്ന ഒരു യുവാവിന്റെ ചിത്രമാണ് ലോകം മുഴുവന്‍ വൈറലാവുന്നത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വീണ്ടും ഒരു ഭീകരാക്രമണം ഉണ്ടായതിന്റെ നടുക്കത്തിലാണ് ബ്രിട്ടന്‍. എന്നാല്‍ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ലണ്ടന്‍ മോചിതമായി വരുന്നതിന് ഇടയില്‍ ബിയറുമായി ഓടുന്ന ഒരു യുവാവിന്റെ ചിത്രമാണ് ലോകം മുഴുവന്‍ വൈറലാവുന്നത്. 

ആക്രമണം നടക്കുന്ന സമയത്ത് രക്ഷപ്പെടുന്നതിനായി എല്ലാവരും വേഗത്തില്‍ ഓടുന്നതിന് ഇടയില്‍ ബിയര്‍ ഗ്ലാസും കയ്യില്‍ പിടിച്ച് സാവകാശം ഓടുകയാണ് ഇയാള്‍. ആക്രമണം ഉണ്ടായ ലണ്ടന്‍ ബ്രിഡ്ജിന് സമീപത്തു നിന്നും രക്ഷപ്പെട്ട് ഓടുന്നവരുടെ ദൃശ്യങ്ങള്‍ സ്‌കൈ ന്യൂസ് പകര്‍ത്തിയതിലാണ് ചുവന്ന ടിഷര്‍ട്ട് ധരിച്ച് സാവധാനം നീങ്ങുന്ന യുവാവിന്റെ ചിത്രം പതിഞ്ഞത്. 

ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 48 പേര്‍ക്ക് പരിക്കേറ്റിരുന്നു. തീവ്രവാദത്തോടുള്ള വെല്ലുവിളിയാണ് ഈ യുവാവിന്റെ ബിയര്‍ ഗ്ലാസും പിടിച്ചുള്ള നടത്തത്തിന് പിന്നിലെന്ന് ബ്രിട്ടീഷ് മാധ്യമം പറയുന്നു.യുവാവിനെ പരിഹസിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

തെരഞ്ഞെടുപ്പിലെ പണമൊഴുക്ക്: ബം​ഗാളിനെ മറികടന്ന് തമിഴ്നാട്; പിടിച്ചെടുത്തത് 865 കോടി

'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്

SCROLL FOR NEXT