World

ലൈംഗികാരോപണങ്ങള്‍ യുവാക്കളെ സഭയില്‍ നിന്ന് അകറ്റുന്നു ; കത്തോലിക്ക സഭയില്‍ പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

ഭാവി തലമുറയെ ഒപ്പം നിര്‍ത്താന്‍ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകണം

Author : സമകാലിക മലയാളം ഡെസ്ക്

ടാലിന്‍ (എസ്റ്റോണിയ) : കത്തോലിക്ക സഭയില്‍ പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ കാലത്തിനൊത്ത് മാറണം. ലൈംഗികാരോപണങ്ങള്‍ യുവാക്കളെ സഭയില്‍ നിന്ന് അകറ്റുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭാവി തലമുറയെ സഭയ്‌ക്കൊപ്പം ചേര്‍ത്തു നിര്‍ത്തണം. ഭാവി തലമുറയെ ഒപ്പം നിര്‍ത്താന്‍ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകണം. ലൈംഗിക-സാമ്പത്തിക ആരോപണങ്ങളില്‍ യുവാക്കള്‍ നിരാശരാണ്. ഇത്തരം വിഷയങ്ങളില്‍ സഭ അപലപിക്കാത്തത് യുവജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. 

യുവജനങ്ങള്‍ കത്തോലിക്ക സഭയോട് അടുക്കുന്നില്ല. അതിനാല്‍ ഇത്തരം വിവാദങ്ങളില്‍ സഭ സത്യസന്ധമായും സുതാര്യമായും പ്രതികരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ബാള്‍ട്ടിക് സ്‌റ്റേറ്റുകളിലൂടെയുള്ള ചതുര്‍ദിന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി എത്തിയതായിരുന്നു മാര്‍പാപ്പ. 

പുരോഹിതര്‍ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ലൈംഗി ആരോപണങ്ങളെക്കുറിച്ചും, യുവാക്കളെ സഭയിലേക്ക് ആകര്‍ഷിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി ഒക്ടോബറില്‍ ബിഷപ്പുമാരുടെ സമ്മേളനം കത്തോലിക്ക സഭ വിളിച്ചുകൂട്ടാന്‍ തയ്യാറെടുക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT