World

ലോകത്തെ തിരിച്ചെത്തിക്കാന്‍ സാധിക്കുന്നത് കോവിഡ് പ്രതിരോധ മരുന്നിന് മാത്രം; 2020 അവസാനത്തിന് മുന്‍പ് അത് പ്രതീക്ഷിക്കുന്നു; യുഎന്‍ സെക്രട്ടറി ജനറല്‍

കോവിഡ്19 മഹാമാരിക്കെതിരെയുള്ള പ്രതിരോധമരുന്നിന് മാത്രമേ ലോകത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

സമകാലിക മലയാളം ഡെസ്ക്

കോവിഡ്19 മഹാമാരിക്കെതിരെയുള്ള പ്രതിരോധമരുന്നിന് മാത്രമേ ലോകത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

2020 അവസാനത്തിന് മുന്‍പ് അത് പ്രതീക്ഷിക്കാമെന്നും ഐക്യരാഷ്ട്രസഭ അംഗങ്ങളായ അമ്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദശലക്ഷണക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനും ആഗോളസാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ലോകത്തെ സാധാരണനിലയിലേക്ക് എത്തിക്കാനുള്ള ഒരേയൊരു വഴിയാണ് കോവിഡിനെതിരെയുള്ള ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധമരുന്ന്- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം വേണം, ഇതിന് എല്ലാ രാജ്യങ്ങളുടേയും സഹകരണം ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. 

പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങളില്‍ നിന്നും 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്ന് താന്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇത് പ്രകാരം 20 ശതമാനത്തോളം ഇതുവരെ സമാഹരിച്ചു. ലോകാരോഗ്യ സംഘടനയിലൂടെ 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കോവിഡ് 19 പരീക്ഷണങ്ങളുമായി സജ്ജമാക്കാന്‍ ഐക്യരാഷ്ട്രസഭക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബിസിനസുകള്‍ക്ക് ഉഗാണ്ട കൂടുതല്‍ സമയം നല്‍കി.  ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അടിയന്തര വരുമാനം നല്‍കാനായി നമീബിയ നടപടികള്‍ സ്വീകരിച്ചു. ഈജിപ്ത് വ്യവസായങ്ങള്‍ക്കുള്ള നികുതി കുറച്ചു. ഇത്തരത്തില്‍ പകര്‍ച്ചവ്യാധിയുടെ അനന്തരഫലങ്ങള്‍ ലഘൂകരിക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളേയും അദ്ദേഹം പ്രശംസിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT